പേപ്പട്ടിയും വന്യമൃഗങ്ങളും മനുഷ്യ ജീവനേക്കാൾ അമൂല്യമാണെന്ന ഇടതുപക്ഷ ഭരണകർത്താക്കളുടെ മനുഷ്യത്വരഹിതമായ കാഴ്ചപ്പാട് തിരുത്തുവാൻ തയ്യാറാകണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി

പേപ്പട്ടിയും വന്യമൃഗങ്ങളും മനുഷ്യ ജീവനേക്കാൾ അമൂല്യമാണെന്ന ഇടതുപക്ഷ ഭരണകർത്താക്കളുടെ മനുഷ്യത്വരഹിതമായ കാഴ്ചപ്പാട് തിരുത്തുവാൻ തയ്യാറാകണമെന്ന് യുഡിഎഫ് ചെയർമാൻ ജോയി വെട്ടിക്കുഴി.
കൊലപാതകത്തെ മഹത്വവൽക്കരിക്കുന്ന മാർക്സിസ്റ്റ് നേതാക്കൾക്ക് മനുഷ്യന്റെ ജീവൻ നഷ്ടപ്പെടുന്നതിൽ യാതൊരു മനോവേദനയും ഉണ്ടാവുകയില്ല.
പേപ്പട്ടിയെയും തെരുവ് നായ്ക്കളെയും നിയന്ത്രിക്കുന്നതിന് കോടതിവിധി തടസ്സമാണെങ്കിൽ സർക്കാർ സ്വമേധയാ അല്ലെങ്കിൽ നിയമസഭ വിളിച്ചു ചേർത്തോ തീരുമാനമെടുത്ത് പേപ്പട്ടി കടിയേറ്റ് നൂറുകണക്കിന് ആളുകൾ മരിക്കുന്നതും പിഞ്ചുകുഞ്ഞുങ്ങളടക്കം ആയിരക്കണക്കിനാളുകൾ തെരുവ് നായ്ക്കളുടെ കടിയേറ്റ് വിഷമിക്കുന്നതും കോടതിയെ ബോധ്യപ്പെടുത്തി ശല്യക്കാരായ നായ്ക്കളെ കൊല്ലുന്നതിനുള്ള അനുമതി സമ്പാദിക്കുന്നതിനുള്ള ആർജവം സർക്കാർ കാണിക്കേണ്ടതാണ്.
കേന്ദ്ര നിയമത്തിന്റെ പേര് പറഞ്ഞ് മനുഷ്യജീവന് ഹാനികരമായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുവാൻ അനുമതി നൽകാത്തത് മനുഷ്യജീവനെതിരെയുള്ള വെല്ലുവിളിയാണ്.
നിയമം അനുശാസിക്കുന്ന അധികാരങ്ങൾ പോലും വിനിയോഗിക്കുവാൻ സർക്കാർ തയ്യാറാകാത്തത് ഗൗരവകരമായ വീഴ്ചയാണ്. വന്യമൃഗങ്ങൾ മനുഷ്യനെ കൊല്ലുന്നതും നാശനഷ്ടങ്ങൾ വരുത്തുന്നതും വിധിയാണെന്ന് കരുതിയാൽ മതിയെന്ന സർക്കാർ സമീപനം ക്രൂരമാണ്.
എന്ത് വിലകൊടുത്തും മനുഷ്യന്റെ ജീവനും സ്വത്തും സംരക്ഷിക്കുവാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









































































