വന്യജീവിശല്യം. കെ.എസ്.സി വിദ്യാർത്ഥികളുടെ ഫോറസ്റ്റ്സ്റ്റേഷൻ മാർച്ചും ഉപരോധവും 21 – ന്

വന്യജീവിശല്യം. കെ.എസ്.സി വിദ്യാർത്ഥികളുടെ ഫോറസ്റ്റ്സ്റ്റേഷൻ മാർച്ചും ഉപരോധവും 21 – ന്
വന്യമൃഗശല്യംമൂലം വിദ്യാർത്ഥികളുടെ പഠനം മുടങ്ങുന്നത് ഗൗരവമായി കണ്ട് സർക്കാർ നടപടികൾ സ്വീകരിക്കുക, മലയോര മേഖലയിലെ ഭാവി തലമുറയെ ഇല്ലാതാക്കുന്ന രീതിയിലുള്ള സർക്കാർ നയങ്ങൾ തിരുത്തുക, വിവിധ കാരണങ്ങളാൽ വിദ്യാഭ്യാസ വായ്പകൾ തടയുന്ന ബാങ്കുകളുടെ നയങ്ങൾതിരുത്തുവാൻ സർക്കാർ ഇടപെടുക , വിദ്യാഭ്യാസ വായ്പ വാങ്ങി പഠനം പൂർത്തിയാക്കിയെങ്കിലും ജോലി ലഭിക്കാത്തതിനാൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ പോയവരുടെ പേരിലുള്ള ജപ്തി നടപടികൾനിർത്തിവയ്ക്കുക, കാലാവധി ദീർഘിപ്പിച്ചു നൽകുകതുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇടുക്കി കെ.എസ്.സി ജില്ലാക്കമ്മറ്റി നേതൃത്വത്തിൽ 21 – ന് ചെറുതോണി നഗരം പാറ ഫോറസ്റ്റ് ഓഫീസിലേക്ക് വിദ്യാർത്ഥികൾ മാർച്ചും ഉപരോധ സമരവും നടത്തുന്നു. രാവിലെ 11 -ന് ചെറുതോണിയിലെ കേരളാ കോൺഗ്രസ് ഓഫീസ്പടിക്കൽ നിന്ന് വിദ്യാർത്ഥികളുടെ മാർച്ച് ആരംഭിക്കും. 11.45-ന് കേരളാ വിദ്യാർത്ഥി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജോൺസ് ജോർജ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് തോമസ് അലക്സ് പൗവ്വത്ത്അധ്യക്ഷത വഹിക്കും. കെ.എസ്.സി നേതാക്കളായ ജെൻസ് എൻ. ജോസ്, സ്റ്റീഫൻ പ്ലാക്കുട്ടത്തിൽ, അരവിന്ദ് ജോൺ , ആൽബിൻ ആൻഡ്രൂസ്, ജോർജ് മാത്യു കേരളാ കോൺഗ്രസ് നേതാക്കളായഅഡ്വ.തോമസ് പെരുമന ,നോബിൾ ജോസഫ്, വർഗീസ് വെട്ടിയാങ്കൽ, ജോയി കൊച്ചുകരോട്ട് തുടങ്ങിയവർ പ്രസംഗിക്കും.









































































