ജില്ലയിലെ ഏറ്റവും വലിയ പ്രതിഭാ സംഗമം നടത്തി കല്ലാർ ഗവ. ഹയർ സെക്കന്ററി സ്കൂൾ

500ലധികം പ്രതിഭകളെയാണ് സ്കൂളിൽ നടന്ന അനുമോദന യോഗത്തിൽ ആദരിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീറണാംകുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു……….
ജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമായ കല്ലാർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇത്തവണയും വിവിധ പരീക്ഷകളിൽ മികച്ച വിജയമാണ് കുട്ടികൾ നേടിയത്.എസ്എസ്എൽസി, പ്ലസ്ടൂ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പ് പരീക്ഷകളിലും, വിവിധ
മേഖലകളിൽ മികവ് തെളിയിച്ചവരെയുമാണ് പരിപാടിയിൽ ആദരിച്ചത്.
ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ജില്ലയിൽ
പൊതുവിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ കല്ലാർ സ്കൂളിൽ നൂറ് ശതമാനം വിജയം കൈവരിച്ചിരുന്നു. 43 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി
പ്ലസ്ടൂ പരീക്ഷയിലും മികച്ച വിജയമാണ് നേടിയത്. 15 പേരാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ യു എസ് എസ്
പരീക്ഷയിൽ വിജയിച്ചതും കല്ലാർ സ്ക്കൂളിൽ നിന്നാണ് എന്ന പ്രത്യേകതയുമുണ്ട്. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഭാ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്തു.
പി ടി എ പ്രസിഡൻ്റ് രമേശ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എസ്.യശോധരൻ,
നെടുംങ്കണ്ടം ഗ്രാമ പഞ്ചായത്ത് അംഗം
ഷിഹാബുദ്ദീൻ ഈട്ടിക്കൽ, എസ്എംസി ചെയർമാൻ വിജയൻ പിള്ള, എംപിടിഎ
ചെയർപേഴ്സൺ മഞ്ജു രമേശ്
പി ടി എ വൈസ് പ്രസിഡന്റ് ജോമോൻ താന്നിക്കൽ, പ്രിൻസിപ്പൽ ഇൻചാർജ്ജ് കെ.വി.ഹെലോക്, ഹെഡ്മാസ്റ്റർ ജോൺമാത്യു, കെ.എ.സിറാജ്, റസാഖ് മൗലവി, അംബുജാക്ഷൻ, ഇസ്മയിൽ, ഫൗസ്യ എന്നിവർ പ്രതിഭകളെ ആദരിച്ചു.









































































