ബിജെപി ഇടുക്കി സൗത്ത് ജില്ലയിലെ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥിമാർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ബിജെപി ഇടുക്കി സൗത്ത് ജില്ലയിലെ ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥിമാർ എല്ലാവരും പത്രിക സമർപ്പിച്ചു.രാജാക്കാട് ഡിവിഷൻ വിജയകുമാർ ബി , നെടുങ്കണ്ടം ഡിവിഷൻ ലൗലി മോൾ സെബാസ്റ്റ്യൻ,
പാമ്പാടുംപാറ ഡിവിഷൻ ബിജി സുരേന്ദ്രൻ, വണ്ടൻമേട് ഡിവിഷൻ അമ്പിളി രാജൻ, വാഗമൺ ഡിവിഷൻ ആഗ്നസ് യേശുദാസ്, വണ്ടിപ്പെരിയാർ ഡിവിഷൻ വീരമ്മ, ഉപ്പുതറ ഡിവിഷൻ രതീഷ് വരകുമല,മൂലമറ്റം ഡിവിഷൻ ലീന രാജു, തോപ്രാംകുടി ഡിവിഷൻ ദീപ സുഭാഷ് എന്നിവരാണ് പത്രിക സമർപ്പിച്ചത്. ഇടുക്കി സൗത്ത് ജില്ലയിൽ പൈനാവ് ഡിവിഷനിൽ ബിഡിജെഎസ് സ്ഥാനാർത്ഥി മനേഷ് കൊടിക്കയത്തും ഇന്ന് പത്രിക സമർപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വിസി വർഗീസ്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ.പന്തളം പ്രതാപൻ, ഡോ. രേണു സുരേഷ് ,ജില്ലാ വൈസ് പ്രസിഡൻ്റ് സി സന്തോഷ് കുമാർ ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ് അഡ്വ. പ്രതീഷ് പ്രഭ, സംസ്ഥാന സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ തുടങ്ങിയവർ പത്രിക സമർപ്പണത്തിൽ സംബന്ധിച്ചു.









































































