Idukki വാര്‍ത്തകള്‍
ഓയിൽ & ഗ്യാസ് മേഖലയിൽ തൊഴിൽ നേടാം; കോഴ്‌സുകളുമായി BPCL കൊച്ചി റിഫൈനറി


ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ തൊഴിൽ നേടാനുള്ള കോഴ്‌സുകൾ ബി പി സി എൽ കൊച്ചി റിഫൈനറി സംഘടിപ്പിക്കുന്നു. ഇൻഡസ്ട്രിയൽ വെൽഡർ ,ഇൻഡസ്ട്രിയൽ എലെക്ട്രിഷ്യൻ , പ്രോസസ്സ് ഇൻസ്ട്രുമെന്റഷൻ , ഫിറ്റർ ഫാബ്രിക്കേഷൻ എന്നീ ട്രേഡിങുകളിൽ ആണ് 6 മാസം ദൈർഘ്യമുള്ള ട്രെയിനിങ് സംഘടിപ്പിക്കുന്നത്.
ഐ ടി ഐ / ഡിപ്ലോമ കഴിഞ്ഞവർക്ക് ഈ കോഴ്സിലേക്ക് അപേക്ഷിക്കാൻ കഴിയും. താമസിച്ചു പഠിക്കേണ്ട ഈ കോഴ്സിൽ ഭക്ഷണം, താമസം, പഠനസാമഗ്രികൾ, യൂണിഫോം തുടങ്ങിയവ സൗജന്യമായി നൽകുന്നു. കോഴ്സ് വിജയകരമായി പൂർത്തിയാകുമ്പോൾ NSDC (Govt. Of India) സർട്ടിഫിക്കറ്റ് ലഭിക്കുകയും കൂടാതെ പ്ലേസ്‌മെൻറ് സഹായവും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9496513636 / 8075871801 എന്ന നമ്പറുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്.