6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കാൽനട യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കണം; ഡി ജി പി



തിരുവനന്തപുരം: നടപ്പാതകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടിയെടുക്കാനുള്ള നിർദ്ദേശവുമായി ഡി.ജി.പി. കാൽനട യാത്രക്കാർക്ക് സൗകര്യപ്രദമായ യാത്ര പൊലീസ് ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്. ഡി.ജി.പിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

സ്വകാര്യ ബസ് ഡ്രൈവർമാർ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. ഇതിനെതിരെ ബസ് സ്റ്റാൻഡുകളിൽ പരിശോധന നടത്താനും തീരുമാനിച്ചു. ഡ്രൈവർമാർക്കിടയിൽ ലഹരിവസ്തുക്കൾ വ്യാപകമാണെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ഇത് കണ്ടെത്താൻ പ്രത്യേക കിറ്റുകൾ ഉപയോഗിച്ച് ബസ് സ്റ്റാൻഡുകളിൽ മിന്നൽ പരിശോധന നടത്തും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് ഉടൻ റദ്ദാക്കാൻ ശുപാർശ ചെയ്യും.

ക്രിമിനൽ പശ്ചാത്തലമുള്ളവരുമായി ബന്ധമുള്ള പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചു. നിർദ്ദേശങ്ങൾ നൽകി. ഇവർക്കെതിരെ നിലവിൽ വകുപ്പുതല നടപടിയുണ്ടെങ്കിലും കോടതിയിൽ നിന്ന് അനുകൂല വിധി നേടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇത്തരം സാധ്യതകൾ ഒഴിവാക്കാനും ഉചിതമായ നിയമോപദേശം തേടാനും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഡി.ജി.പി വ്യക്തമാക്കി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!