കട്ടപ്പനയിൽ നടന്ന KCL ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ JCI കട്ടപ്പന വിജയികളായി


കട്ടപ്പനയിൽ നടന്ന KCL ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ JCI കട്ടപ്പന വിജയികളായി.
ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശത്തോടെയാണ് സ്കാർ ഫേസ് സ്പോർട്ട്സ് ക്ലബ്ബ് ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചത്.
കട്ടപ്പന സ്‌കാർ ഫേസ് സ്പോർട്സ് ക്ലബും കട്ടപ്പന മർച്ചൻ്റ്സ് യൂത്ത് വിങ്ങും യൂത്ത് യുണ്ണൈറ്റഡ് ക്ലബ്ബും
ചേർന്നാണ് ലഹരിക്കെതിരെ ക്രിക്കറ്റ് ടൂർണമെൻ്റ് നടത്തിയത്.
ടൂർണമെൻ്റിൽ കട്ടപ്പന ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ ടീം ഒന്നാം സ്ഥാനവും കട്ടപ്പന സ്പാർട്ടൻ എഫ് സി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ലഹരിക്കെതിരെ നല്ല വാചകം എഴുതി അയക്കുന്ന വിദ്യാർഥികൾക്ക് ടൂർണമെൻ്റ് ഉദ്ഘാടനം ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു. നിരവധി പേർ മത്സരത്തിൽ പങ്കെടുത്തെങ്കിലും വ്യത്യസ്‌തമായി വാചകം എഴുതി അയച്ച ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർഥിനി ജുവൽ മരിയ സുബിൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തുതു.
വലിച്ചുതീർന്ന ഓരോ പുക ചുരുളുകളിലും എരിഞ്ഞു തീർന്ന ജീവിതങ്ങൾ അനവധി എന്നായിരുന്നു ജുവൽ എഴുതിയ വാചകം.
കട്ടപ്പന നഗരസഭ ചെയർപേഴ്‌സൺ ബീനാ ടോമി അധ്യക്ഷയായിരുന്നു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും പത്മ റിയൽ എസ്റ്റേറ്റ് സ്പോൺസർ ചെയ്ത മൊമെൻ്റോ നൽകി ആദരിച്ചു.
‘
വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജൻ ജോർജ് കായിക ലഹരി തുടർ പ്രഖ്യാപനം നടത്തി.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി, കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ ജെ ബെന്നി,
സിപിഐഎം കട്ടപ്പന ഏരിയാ സെക്രട്ടറി മാത്യു ജോർജ്,
ബിജെപി ജില്ല ജനറൽ സെക്രട്ടറി രതീഷ് വരകുമല കട്ടപ്പന വ്യാപാരി വ്യവസായി ഏകോപി സമിതി യൂണിറ്റ് സെക്രട്ടറി ജോഷി കുട്ടട , യൂത്ത് വിംഗ് പ്രസിഡൻ്റ് ഷിയാസ് AK , സെക്രട്ടറി അജിത്ത് സുകുമാരൻ,
സ്‌കാർ ഫെയ്‌സ് സ്പോർട്‌സ് ക്ലബ് രക്ഷാധികാരി സിജോ എവറസ്റ്റ്, ക്ലബ്ബ് പ്രസിഡൻ്റ് സുമിത്ത് മാത്യൂ, സെക്രട്ടറി പോൾസൺ എന്നിവർ സംസാരിച്ചു.
വിജയികൾക്ക് യൂത്ത് യുണൈറ്റഡ് ക്ലബ്ബ് നൽകിയ ഏവറോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും നൽകി.
പോലീസ്, എക്സൈസ്, ഫോറസ്റ്റ് തുടങ്ങിയ ഡിപ്പാർട്ട്മെൻ്റ് ടീമുകളും കട്ടപ്പനയിലെ വിവിധ സംഘടന ടീയുകളും ഉൾപ്പെടെ 16 ടീമുകൾ ടൂർണ്ണമെൻ്റിൽ പങ്കെടുത്തു.
വരുന്ന നാളുകളിലും ഇത്തരത്തിലുള്ള ടൂർണമെൻ്റുകൾ നടത്തി വളർന്നുവരുന്ന പുതുതലമുറയെ സംരക്ഷിക്കുവാനുള്ള ഒരുക്കത്തിലാണ് സ്‌കാർ ഫേസ് സ്പോർട്സ് ക്ലബും കട്ടപ്പനയിലെ വിവിധ സന്നദ്ധ സംഘടനകളും.