Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പോലീസിന്റെ പങ്ക് വലുത്: ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്




ജില്ലയില്‍ വുമണ്‍ സേഫ്റ്റി ഡിവിഷന്‍ തുടങ്ങി. സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ പോലീസ് സമൂഹത്തില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് പറഞ്ഞു. ജില്ലയില്‍ പുതുതായി രുപീകരിച്ച വുമണ്‍ സേഫ്റ്റി ഡിവിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. കേരള പോലീസ് വലിയ മാറ്റങ്ങള്‍ക്ക് വിധേയമായ സേനയാണ്. കൃത്യനിര്‍വ്വഹണത്തിനുപരി സഹാനുഭൂതിയോടെ കാര്യക്ഷമമായി സാമൂഹികസുരക്ഷ മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വിഭാഗമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി സാമൂഹിക സുരക്ഷാ മിഷന്‍, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ ജില്ലയില്‍ നടത്തണം. വനിതകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണ്. സ്ത്രീകള്‍ സ്വയരക്ഷയ്ക്കായി ആയോധന മുറകള്‍ പരിശീലിക്കണമെന്നും കളക്ടര്‍ പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ.എം സാബു മാത്യു മുഖ്യ പ്രഭാഷണം നടത്തി. അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഇമ്മാനുവല്‍ പോള്‍ അധ്യക്ഷത വഹിച്ചു. ദേശീയ വനിതാ കമ്മീഷന്റെ ജില്ലയിലെ നോഡല്‍ ഓഫീസറും നര്‍ക്കോട്ടിക് സെല്‍ ആന്റ്് ജെന്‍ഡര്‍ ജസ്റ്റിസ് ഡിവൈഎസ്പിയുമായ ജോയ് മാത്യു വിഷയാവതരണം നടത്തി. ഇടുക്കി നാര്‍കോട്ടിക് സെല്‍ ആന്റ് ജെന്‍ഡര്‍ ജസ്റ്റിസ്, ഇടുക്കി ജനമൈത്രി പോലീസ്, വനിതാ സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

എല്ലാ സ്ത്രീ-ശിശു സുരക്ഷാ പദ്ധതികളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനാണ് വുമണ്‍ സേഫ്റ്റി ഡിവിഷന്‍ ജില്ലയില്‍ രൂപീകരിച്ചത്. ഇതിലൂടെ പരാതികള്‍ വേഗത്തിലും കാര്യക്ഷമമായും പരിഹരിക്കപ്പെടും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ലിംഗാധിഷ്ഠിത അതിക്രമം, ഗാര്‍ഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ദാമ്പത്യ തര്‍ക്കങ്ങള്‍ എന്നിവ പരിശോധിച്ച് പരിഹരി്ക്കുന്നതിന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, വനിതാ ശിശു വികസന വകുപ്പ്, സാമൂഹിക നീതി വകുപ്പ് മുതലായ വകുപ്പുകളുമായി ചേര്‍ന്ന് എല്ലാ മാസവും അദാലത്തും കണ്‍വെര്‍ജന്‍സ് മീറ്റിഗും നടത്തും.

ബോധവല്‍ക്കരണ ക്ലാസ്, വനിതാ അദാലത്ത് എന്നിവയും നടന്നു. ജില്ലാ വുമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റ് ഓഫീസര്‍ ബി. എസ് അനിത ദീപ്തി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷംനാദ് വി.എ, ഇടുക്കി വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പ്രമീള എ എസ്, ഡിസിആര്‍ബി  ഡി.വൈ.എസ്.പി കെ. ആര്‍ ബിജു, ഇടുക്കി വനിത പോലീസ് സ്‌റ്റേഷന്‍ എസ്. ഐ ശ്രീദേവി കെ. എസ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി അഭിഭാഷക ലിസി എം.എം, കട്ടപ്പന സബ് ഡിവിഷന്‍ ഡി സി ആര്‍ സി കൗണ്‍സിലര്‍ സിസ്റ്റര്‍ ക്ലാരിസ് എന്നിവര്‍ പങ്കെടുത്തു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!