Idukki വാര്‍ത്തകള്‍
ലോക വനിതാ ദിനത്തില്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘത്തിൻ്റെ നേതൃത്വത്തിൽ ഒരുപറ്റം വനിതകളെ ആദരിക്കുന്നു


മാര്‍ച്ച് 8 വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഹൈറേഞ്ച് മേഖലയിലെ
ഏക വനിതാ ബസ് കണ്ടക്ടര്‍ രജനി സന്തോഷ്, രക്തദാന രംഗത്ത് ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ബ്ലഡ് ഡോണേഷന്‍ വിംഗുമായി സഹകരിച്ച് രക്തദാനം നടത്തി വരുന്ന വീട്ടമ്മ രാജിമോള്‍ ബൈജു എന്നിവരെ ലോക വനിതാ ദിനത്തില്‍ ഹൈറേഞ്ച് ബസ് സൗഹൃദ സംഘം ആദരിക്കുന്നു. 2025 മാര്‍ച്ച് 8 ശനിയാഴ്ച രാവിലെ 11 മണിക്ക് കട്ടപ്പന പുതിയ ബസ്സ്റ്റാന്‍ഡില്‍ സംഘടിപ്പിക്കുന്ന വനിതാ ദിനാചരണം ജില്ലാ ശുചിത്വ മിഷന്‍ യംഗ് പ്രൊഫഷണല്‍ പ്രവീണ ഗിരീഷ് ഉദ്ഘാടനം ചെയ്യും…