ലോക കേൾവി ദിനചാരണത്തിന്റെ ജില്ലാതല ഉൽഘാടനം നടത്തി


ലോക കേൾവി ദിനചാരണത്തിന്റെ ജില്ലാതല ഉൽഘാടനം കട്ടപ്പന – വാഴവര ആശ്രമം പരിശീലന കേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറും ദേശീയ ബധിരത നിയന്ത്രണ പരിപാടിയുടെ ജില്ലാ നോഡൽ ഓഫീസറുമായ ഡോ :സുരേഷ് വർഗീസ് നിർവഹിച്ചു. “ചിന്താഗതികൾ മാറ്റുക, കാതിന്റെയും കേൾവിയുടെയും സംരക്ഷണം എല്ലാവരിലും സാധ്യമാക്കാൻ സ്വയം പ്രാപ്തരാകുക എന്നതാണ് ഈ വർഷത്തെ സന്ദേശം.
ചെവിക്കുണ്ടാകുന്ന വിവിധ രോഗങ്ങൾ, കാരണങ്ങൾ, പരിഹാര മാർഗങ്ങൾ, ചികിത്സാ സംവിധാനങ്ങൾ എന്നിവയെ സംബന്ധിച്ച് ഓഡിയോളജിസ്റ്റ് അശ്വതി, കട്ടപ്പന അർബൻ പി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ :ജെസ് ജോയ് എന്നിവർ ക്ലാസെടുത്തു.
മാർച്ച് 3 മുതൽ 10 വരെ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ബാധിരതാ നിയന്ത്രണ പരിപാടിയുടെ ഭാഗമായി അംഗൻവാടികൾ, പ്രൈമറി സ്കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികളുടെ കേൾവി പരിശോധന, തുടർ ചികിത്സ, ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ നടത്തും. പരിപാടിയിൽ ആരോഗ്യ പ്രവർത്തകർ അംഗൻവാടി, ആശപ്രവർത്തകർ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പ്രോഗ്രാമിൽ പങ്കെടുത്തവർക്ക് കേൾവി പ്രശ്നങ്ങളും, പരിഹാര മാർഗങ്ങളും സംബന്ധിച്ച് ,കൈപുസ്തകങ്ങളും നൽകി. ജില്ലാ മാസ്സ്മീഡിയ ഓഫീസർ തങ്കച്ചൻ ആന്റണി, കട്ടപ്പന താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്‌പെക്ടർ പി കെ ദിലീപ് , ജില്ല ഐ. സി. ഡി.എസ് പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ, ഓഡിയോമെട്രിക് അസിസ്റ്റന്റ് മിഥുൻ, ഹിയറിംഗ് ആൻഡ് ഇൻപ്ലാനറ്മെന്റ് ഇൻസ്ട്രക്ടർ ശ്രീജ കെ. സോമൻ എന്നിവർ നേതൃത്വം നൽകി