Idukki വാര്‍ത്തകള്‍
ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ നരിയമ്പാറ അസ്സിസി സ്നേഹാശ്രമത്തിൽ വാട്ടർ പ്യൂരിഫയർ നൽകി


ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ നരിയമ്പാറ അസ്സിസി സ്നേഹാശ്രമത്തിൽ വാട്ടർ പ്യൂരിഫയർ നൽകി.
Fok ഫൗണ്ടർ പ്രസിഡൻ്റ് അഡ്വ ജോഷി മണിമല ഉദ്ഘാടനം ചെയ്തു.
പുതുവർഷത്തിൻ്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ കുടുംബ സംഗമം നരിയമ്പാറ അസിസി സ്നേഹാശ്രമത്തിലാണ് ഒരുക്കിയത്.
അന്ന് അശ്രമത്തിലെ മദർ സിസ്റ്റർ അനിറ്റ ശുദ്ധമായ കുടിവെള്ളം ലഭിക്കാത്ത കാര്യം Fok ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ഇതിനെ തുടർന്നാണ് 25000 രൂപാ മുടക്കി ആശ്രമത്തിൽ വാട്ടർ പ്യൂരിഫയർ പിടിപ്പിച്ച് നൽകിയത്.
Fok ഫൗണ്ടർ പ്രസിഡൻ്റ് അഡ്വ: ജോഷി മണിമല വാട്ടർ പ്യൂരിഫയർ കൈമാറി.
Fok പ്രസിഡൻ്റ് സിജോ എവറസ്റ്റ്, രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ, സിസ്റ്റർ അനിറ്റ തുടങ്ങിയവർ സംസാരിച്ചു.