Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ള കെഎസ്ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്യലും സർവീസ് തടസ്സപ്പെടുത്തലും’ ഗുരുതരമായ കുറ്റം



കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ള കെഎസ്ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്യലും സർവീസ് തടസ്സപ്പെടുത്തലും’ ഗുരുതരമായ കുറ്റമാണ്. 15.02.2025 ന് ചേരാനല്ലൂർ വച്ച് കെഎസ്ആർടിസി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചവർക്കെതിരെ FIR രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ട്.

യാത്രക്കാരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമൊപ്പം ജീവനക്കാരുടെ സംരക്ഷണവും സുരക്ഷയും കെഎസ്ആർടിസിക്ക് ഏറെ പ്രാധാന്യമേറിയതാണ്. കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ചകളും കുറ്റങ്ങളും പരിശോധിച്ച് നടപടിയെടുക്കുന്നതിന് കെഎസ്ആർടിസിക്ക് വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ നിലവിലുണ്ട്. ജീവനക്കാരുടെ ഭാഗത്തുനിന്നും ഏതു തരത്തിലുള്ള വീഴ്ചകൾ ഉണ്ടായാലും അവ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ചൂണ്ടിക്കാണിക്കുന്നതിനും പരാതിപ്പെടുന്നതിനും പരാതി പരിഹാര ഫോൺ നമ്പറുകളും E-mail സംവിധാനവും കുറ്റകൃത്യങ്ങളുടെ വീഡിയോ ഷൂട്ട് ചെയ്ത് അയക്കുന്നതിനുള്ള വാട്സ്ആപ്പ് നമ്പറും ഉൾപ്പെടെ കെഎസ്ആർടിസി ലഭ്യമാക്കിയിട്ടുണ്ട്. കുറ്റക്കാരായ ജീവനക്കാർക്കെതിരെ മാതൃകാപരമായ നടപടി കെഎസ്ആർടിസി സ്വീകരിക്കുന്നുമുണ്ട്.

ഇത്തരം സൗകര്യങ്ങൾ നിലവിലുണ്ടെങ്കിലും പല ഭാഗങ്ങളിൽ നിന്നും നിയമം കയ്യിലെടുത്ത് ജീവനക്കാരെ ആക്രമിക്കുന്നതും സർവീസ് തടസ്സപ്പെടുത്തുന്നതും തുടരുന്നുണ്ട്. ഇത് ദൗർഭാഗ്യകരമാണ്. ഇത്തരക്കാർക്ക് എതിരെ കെഎസ്ആർടിസി ശക്തമായ നിയമ നടപടിയുമായി മുന്നോട്ടു പോകും.

15.02.2025 ന് പകൽ 12.10 ന് ചേരാനല്ലൂർ KAIRALI FORD കാർ ഷോറൂമിനു് മുൻവശം വെച്ച് കെഎസ്ആർടിസി ജീവനക്കാരെ ആക്രമിച്ചവർക്കെതിരെ FIR രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!