പരീക്ഷാ പരിശീലനവും മാതൃകാ പരീക്ഷയുമായി ദേശീയ അധ്യാപക പരിഷത്ത്


ലോവർ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളി ലെ മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിനും അവരുടെ സർഗ്ഗശേഷിയും കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനുമായി ദേശീയ അധ്യാപക പരിഷത്തിന്റെ നേതൃത്വത്തിൽ സംസ്ഥാ നത്തൊട്ടാകെ ‘വിജയഗാഥ 2025’ എന്ന പേരിൽ ഒരു മാസക്കാലത്തെ എൽ.എസ്.എസ്. / യു. എസ് .എസ് പരിശീലനം പൂർത്തിയാക്കിയ ശേഷം ഇന്ന് ഇടുക്കി ജില്ലയിൽ മാതൃകാ പരീഷകൾ നടത്തി.
പൊതു വിദ്യാഭ്യാസ വകു പ്പ് നടത്തുന്ന എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ക്കുള്ള പരിശീലന ക്ലാസുകൾ ജനുവരി മുതൽ നടന്നുവരി കയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള
പ്രഗൽഭരായ അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളിൽ ഓൺലൈൻ ക്ലാസു കൾ സംഘടിപ്പിക്കു കയും കുട്ടികളുടെ സംശയനിവാരണവും പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകളും നടത്തുകയുമാണ് ചെയ്തു വന്നിരുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് വിവിധ കേന്ദ്രങ്ങളിൽ എൽഎസ്എസ്- യുഎസ്എസ് മാതൃക പരീക്ഷകൾ നടത്തി. ആയിരത്തിലധികം കുട്ടികൾ ഈ പരീക്ഷയിൽ പങ്കെടുക്കുകയും ചെയ്തു. ഒ.എം.ആർ ഷീറ്റുപയോഗമുൾപ്പെടെ ചിട്ടയായി നടന്ന മാതൃകാ പരീക്ഷ കുട്ടികൾക്ക് അടുത്താഴ്ച നടക്കുന്ന സംസ്ഥാന സർക്കാർ പരീക്ഷയ്ക്ക് ഉള്ള മുന്നൊരുക്കത്തിന് എറെ സഹായകരമായെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് രാജേന്ദ്രകുമാർ, ജനറൽ സെക്രട്ടറി സതിമോൾ, വൈസ് പ്രസിഡന്റ് അശ്വതി എ , ജോയിന്റ് സെക്രട്ടറിമാരായ ഗിരീഷ് കുമാർ, കെ കെ സുരേഷ്,
പ്രൈമറി വിഭാഗം കൺവീനർ ഷൈജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷകൾ നടന്നത്