റണ്‍വേ റീകാര്‍പറ്റിങ്ങിനായി കോഴിക്കോട് വിമാനത്താവളത്തില്‍ നിയന്ത്രണം ഇന്ന് മുതല്‍


കരിപ്പൂര്‍: റണ്‍വേ റീകാര്‍പറ്റിങ്ങിനായി കോഴിക്കോട് വിമാനത്താവളത്തില്‍ നിയന്ത്രണം ഞായറാഴ്ച മുതല്‍. പ്രവൃത്തിയുടെ ഭാഗമായി രാവിലെ പത്ത് മുതല്‍ വൈകിട്ട് ആറ് വരെയാണ് റണ്‍വേ അടക്കുക.ഇതിന് മുന്നോടിയായി പകല്‍ സമയത്തെ സര്‍വിസുകളെല്ലാം പുനഃക്രമീകരിച്ചിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായ എന്‍.എസ്.സി കമ്ബനി 56 കോടി രൂപക്കാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇവര്‍ക്ക് ഞായറാഴ്ച റണ്‍വേ കൈമാറും. അതേസമയം, റീകാര്‍പറ്റിങ് പ്രവൃത്തി 25നകമാണ് ആരംഭിക്കുക. ഇതിന് മുന്നോടിയായുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനുണ്ട്. റണ്‍വേയുമായി ബന്ധപ്പെട്ട സര്‍വേയാണ് പ്രധാനമായും പൂര്‍ത്തീകരിക്കാനുള്ളത്.
വിവിധ പ്ലാന്‍റുകളുടെ ട്രയലും ഉടന്‍ നടത്തും. ടാര്‍ മിക്സിങ് പ്ലാന്‍റ് ട്രയല്‍ ജനുവരി 18ന് നടന്നേക്കും. തുടര്‍ന്ന് മറ്റ് യന്ത്രങ്ങളുടെയും ട്രയല്‍ റണ്‍ നടത്തും. ഇതിന് ശേഷമാണ് റീകാര്‍പറ്റിങ് നടപടികളിലേക്ക് കടക്കുക. 2,860 മീറ്റര്‍ റണ്‍വേ പൂര്‍ണമായി റീകാര്‍പറ്റിങ് ചെയ്യുകയും സെന്‍റര്‍ ലൈന്‍ ലൈറ്റിങ് സംവിധാനം ഒരുക്കുകയും ചെയ്യും.