Idukki വാര്‍ത്തകള്‍
ഉപ്പുതോട് ഗവ.യുപി സ്ക്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് – ലിങ്ക്വാ ഫിയസ്റ്റാ 2K25 നടന്നു


ഉപ്പുതോട് ഗവ.യുപി സ്ക്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് – ലിങ്ക്വാ ഫിയസ്റ്റാ 2 K25 നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിൻസി ജോയി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു പോൾ, വാർഡ് മെമ്പർ ഡെന്നി മോൾ രാജു, പിറ്റി എ പ്രസിഡൻ്റ് സീമോൻ എംവി, പ്രധാനാധ്യാപിക ലേഖാമോൾ തോമസ് തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പ്രകടമാക്കുന്ന വിവിധ പ്രവർത്തനങ്ങളിൽ സ്ക്കൂളിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. അധ്യാപകരായ ബിനോജ് എം ആർ , റിസോഴ്സ് ടീച്ചർ എലിസബത്ത് തോമസ് എന്നിവർ നേതൃത്വം നൽകി.