Idukki വാര്‍ത്തകള്‍
മലയാള മനോരമ കാർഷിക മേളയിൽ ഇന്ന് ഇടുക്കിയിലെ ഭൂ പ്രശ്നവുമായി ബന്ധപ്പെട്ട് ഓപ്പൺ ഫോറം
ഇന്ന് ഉച്ചക്ക് 2 ന് ഓപ്പൺ ഫോറത്തിൽ മന്ത്രി കെ കൃഷ്ണൻകുട്ടി, ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാകുന്നേൽ, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. പൊതുജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാൻ അവസരം.
രാവിലെ 10 ന് വനം വന്യജീവി പ്രശ്നവുമായി ബന്ധപ്പെട്ട ചർച്ചയിൽ വനം മന്ത്രി ശശീന്ദ്രൻ, വിവിധ രാഷ്ട്രീയ സംഘടന പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.
കർഷകസഭയിൽ ഒരുക്കിയിട്ടുള്ള കാർഷിക പ്രദർശനത്തിൽ വിവിധ കാർഷിക ഉപകരങ്ങളുടെയും, കാർഷിക വസ്തുക്കളുടെയും പ്രദർശനവും വില്പനയും ഉണ്ട്. പ്രവേശനം സൗജന്യം.