സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള കിടമത്സരവും ഏകോപനമില്ലായ്മയുമാണ് അഞ്ചുരുളി മേഖലയിലെ കര്‍ഷക ദ്രോഹ നടപടികള്‍ക്ക് പിന്നിലെന്ന് ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ: പ്രതീഷ് പ്രഭ

സര്‍ക്കാര്‍ വകുപ്പുകള്‍ തമ്മിലുള്ള കിടമത്സരവും ഏകോപനമില്ലായ്മയുമാണ് അഞ്ചുരുളി മേഖലയിലെ കര്‍ഷക ദ്രോഹ നടപടികള്‍ക്ക് പിന്നിലെന്ന് ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ: പ്രതീഷ് പ്രഭ ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയെന്ന അവകാശവാദം ഉയര്‍ത്തിയവര്‍ ഇപ്പോള്‍ കര്‍ഷകരുടെ കണ്ണില്‍ പൊടിയിടാനുള്ള സമരമാണ് നടത്തുന്നത്.
കാലാകാലങ്ങളില്‍ മാറിമാറി ഭരിച്ച രണ്ടു മുന്നണികളുടേയും ഭാഗത്ത് നിന്നും ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.പരസ്പരം പഴിചാരി കര്‍ഷകരുടെ പ്രശ്നങ്ങളില്‍ നിന്നും ഓടിയൊളിക്കാനുള്ള ശ്രമങ്ങളാണ് ഇരുമുന്നണികളും നടത്തിവരുന്നത്.
അഞ്ചുരുളി പ്രദേശത്തെ കര്‍ഷകരുടെ പട്ടയമെന്ന സ്വപ്നം അട്ടിമറിക്കാനും ഇരുപതിലധികം കുടുബങ്ങളുടെ വൈദ്യുതി വിശ്ചേദിക്കുവാനും നടക്കുന്ന ഗൂഢശ്രമങ്ങളെ ദേശീയ ജനാധിപത്യ സഖ്യം കര്‍ഷകരെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ബി.ഡി.ജെ.എസ്.നേതാക്കള്‍ പറഞ്ഞു







































































































































