Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വൈഎംസി എ യുടെ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. പദ്ധതിയുടെ ഭാഗമായിവൈഎംസിഎ പ്രസിഡൻ്റ് രജിറ്റ് ജോർജ്50 പില്ലോകൾ കട്ടപ്പന താലൂക്ക് ആശുപത്രി അതികൃതർക്ക് കൈമാറി.
2024 ലെ ഗാന്ധി ജയന്തിയോടനുബന്ധിച്ച് കട്ടപ്പന വൈഎംസിഎയുടെ നേതൃത്വത്തിൽ കട്ടപ്പന താലൂക്ക് ഹോസ്പിറ്റലുംപരിസരവും ശുചീകരിച്ചിരുന്നു.
അന്നത്തെ ഹോസ്പിറ്റൽ ഹെഡ് നേഴ്സ് സിസ്റ്റർ സ്മിത കുമാർ വൈഎംസിഎ അംഗങ്ങളുടെ ശ്രദ്ധയിൽ ഹോസ്പിറ്റലിൻ്റെ ചില ആവശ്യങ്ങൾ പെടുത്തിയിരുന്നു –
അതിൻ്റെ ഭാഗമായാണ് വൈ എം സി എ അംഗങ്ങളുടെ സഹകരണത്തോടെ സാന്ത്വനം പദ്ധതികൾ നടപ്പാക്കുന്നത്.
ഹോസ്പിറ്റലിൽ നടന്ന യോഗത്തിൽ വൈഎംസിഎ പ്രസിഡൻ്റ് രജിറ്റ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. അൻപത് പില്ലോകൾ സാന്ത്വനം പദ്ധതിയുടെ ഭാഗമായി ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോ ജോസഫ് ജോണിയ്ക്ക് കൈമാറി.
വൈഎംസിഎ സംസ്ഥാന വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ജോർജ് ജേക്കബ്, സെക്രട്ടറി കെ ജെ ജോസഫ് ,ട്രഷറാർ യു സി തോമസ്, ലാൽപീറ്റർ പി.ജി, പി.എം ജോസഫ്, ഫിലിപ്പ് ജോൺ, സിസ്റ്റർ ദയമരിയ ,ദിൽബി ജോസ്, റെജി എസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.