ധീരോജ്വല സ്മരണയിൽ ശാമുവേൽ നാടാർ രക്തസാക്ഷി ദിനം ചെമ്മണ്ണിൽ ആചരിച്ചു
1958 ൽ ഹെലിബറിയ മുൻ തോട്ടം ഉടമ നിയോഗിച്ച ക്രിസ്റ്റഫർ ഗുണ്ടകൾ എന്ന സംഘം കൊലപ്പെടുത്തിയ ചെമ്മണ്ണിലെ തൊഴിലാളികളുടെ സമര പോരാട്ടങ്ങളിൽ മുന്നണി പോരാളിയായി പ്രവർത്തിച്ച ശാമുവേൽ നാടാർ 67 മത് രക്ത സാക്ഷി ദിനാചരമാണ് വെള്ളിയാഴ്ച 4 മണിക്ക് ചെമ്മണ്ണിൽ നൂറ് കണക്കിന് തൊഴിലാളികളുടെ പ്രകടനത്തോടെ നടത്തിയത്. ശാമുവേൽ സ്മൃതി മണ്ഡപത്തിലേക്ക് തൊഴിലാളികൾ പ്രകടനമായി എത്തി പുഷ്പാർച്ചന നടത്തി. തുടർന്ന് അനുസ്മരണ സമ്മേളനം ചേർന്നു. സി പി ഐ എം ജില്ലാ കമ്മറ്റിയംഗം കെ ടി ബിനു ഉദ്ഘാടനം ചെയ്തു. പി പ്രശാന്ത് അധ്യക്ഷനായി. സമ്മേളനത്തിൽ ജില്ലാ കമ്മറ്റിയംഗങ്ങളായ,എം ജെ വാവച്ചൻ , ഏരിയ സെക്രടറി എം റ്റി സജി, ഏരിയ കമ്മറ്റിയംഗങ്ങളായ അന്റെ പ്പൻ ജേക്കബ്, സി സിൽവ സ്റ്റർ, ബി അനുപ് , കെ കലേഷ് കുമാർ , വി പി സുരേഷ് എന്നിവർ സംസാരിച്ചു. ചെമ്മണ്ണ് ലോക്കൽ സെക്രടറി എസ് അനിൽകുമാർ സ്വാഗതവും ലോക്കൽ കമ്മറ്റിയംഗം ബി ബിജു നന്ദി പറഞ്ഞ