കട്ടപ്പന ലയൺസ് ക്ലബ്ബും, ലയൺസ് ലിയോ ക്ലബ്ബും സംയുക്തമായി ഡിസംബർ 31ന് മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘ലയൺസ് ലീഗ്’ എന്ന പേരിൽ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്
കട്ടപ്പന ലയൺസ് ക്ലബ്ബും, ലയൺസ് ലിയോ ക്ലബ്ബും സംയുക്തമായി ഡിസംബർ 31ന് മയക്കുമരുന്നിനെതിരെ യുവജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ‘ലയൺസ് ലീഗ്’ എന്ന പേരിൽ ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.
കട്ടപ്പന മുനിസിപ്പൽ ഓഫീസിന് സമീപമുള്ള ATS AREENA യിൽ വെച്ച് നടത്തുന്ന മത്സരങ്ങളിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും 16 ടീമുകൾ പങ്കെടുക്കും.
31 ന് രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന മത്സരങ്ങളുടെയും, ഫൈനലിന്റെയും ഔദ്യോഗികമായ ഉദ്ഘാടനം ഡിസംബർ 31 ആം തീയതി വൈകിട്ട് 7:00 മണിക്ക്, കട്ടപ്പന ASP അജിത് കുമാർ IPS നിർവഹിക്കും.
വിജയികളാകുന്നവർക്ക് ട്രോഫിയും 15,000 രൂപയുടെ ക്യാഷ് അവാർഡും, രണ്ടാം സമ്മാനം നേടുന്നവർക്ക് ട്രോഫിയും 7500 രൂപയുടെ ക്യാഷ് അവാർഡും നൽകും. ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318 സി യുടെ സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ Ln.V.S Jayesh (PMJF) സമ്മാനദാനം നിർവഹിക്കും.
ന്യൂ ഇയറിനോട് അനുബന്ധിച്ച് യുവാക്കളുടെ ഇടയിൽ ലഹരി ഉപയോഗം തടയുന്നതിനും, കായികപരമായും ആരോഗ്യപരമായും ഉള്ള ലഹരിയിലേക്ക് അവരെ അടുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് കട്ടപ്പന ലയൺസ് ക്ലബ്ബും, ലയൺസ് ലിയോ ക്ലബ്ബും ഈ ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിക്കുന്നത്.
വാർത്താസമ്മേളനത്തിൽ കട്ടപ്പന ലയൺസ് ക്ലബ് പ്രസിഡൻറ് സെൻസ് കുര്യൻ, ട്രഷറർ കെ ശശിധരൻ, ജോയിൻറ് സെക്രട്ടറി അലൻ വിൻസൻറ് ഡിസ്ട്രിക്ട് ഭാരവാഹികളായ ശ്രീജിത്ത് ഉണ്ണിത്താൻ, ജോർജ് തോമസ്, എം എം ജോസഫ് , ലിയോ ക്ലബ് കോർഡിനേറ്റർ അമൽ മാത്യു, ക്ലബ് ഭാരവാഹികളായ ഷാജി ജോസഫ്, കെ സി ജോസ്, സെക്രട്ടറി ദുവ എലിസബത്ത് സെൻസ്, ട്രഷറർ വേദ ശ്രീജിത്ത്, ബിബിൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.