ഐക്യ ക്രിസ്മസ് റാലിയും ക്രിസ്മസ് ഗാനോത്സവവും നടത്തി
കെ. ചപ്പാത്ത്: ചപ്പാത്ത് എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെൽലോഷിപ്പിന്റെ നേതൃത്വത്തിൽ ഐക്യ ക്രിസ്മസ് റാലിയും ക്രിസ്മസ് ഗാനോത്സവവും നടത്തി.
ചപ്പാത്ത് സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ നിന്നും റാലി ആരംഭിച്ചു. തുടർന്ന് ചപ്പാത്ത് സെന്റ് ആന്റണീസ് പാരീഷ് ഹാളിൽ നടന്ന ക്രിസ്തുമസ് ഗാനോത്സവം സെന്റ് ആന്റണീസ് സഭാ വികാരി ഫാ. സുരേഷ് ആന്റണി ഉദ്ഘാടനം ചെയ്തു. ഭയമില്ലാതെ ജീവിക്കുവാൻ നമുക്ക് കഴിയണമെന്ന് അദേഹം പറഞ്ഞു. ചപ്പാത്ത്സെന്റ് ജോർജ് യാക്കോബായ പള്ളി വികാരി
ഫാ. മാത്യൂസ് ആലയ്ക്കക്കുടിയിൽ ക്രിസ്തുമസ് സന്ദേശം നൽകി.
ലാളിത്വത്തിന്റെ അർത്ഥം കാണിച്ചു തരികയായിരുന്നു യേശു എന്ന് അദേഹം പറഞ്ഞു. ഹെവൻവാലി ഓൾ സെയിന്റ്സ് സി.എസ്.ഐ സഭാ വികാരി റവ. കെ.എ ലൂക്കോസ് സ്വാഗതം പറഞ്ഞു. റവ.പി.ടി വിനോദ് നന്ദി രേഖപ്പെടുത്തി. പൂക്കുളം സി.എസ്.ഐ സഭാ ശുശ്രൂഷകൻ ജോയി നേതൃത്വം നൽകി.
എക്യൂമെനിക്കൽ ഫെൽലോഷിപ്പിലുള്ള വിവിധ സഭകളിലെ ഗായക സംഘങ്ങൾ ഗാനങ്ങൾ ആലപിച്ചു.