Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾയു.ഡി.എഫ് കട്ടപ്പന മണ്ഡലം ജനകീയ പ്രക്ഷോഭ യാത്ര 27 ലേക്ക് മാറ്റി
യു.ഡി.എഫ് കട്ടപ്പന മണ്ഡലം ജനകീയ പ്രക്ഷോഭ യാത്ര 27 ലേക്ക് മാറ്റി
ഭൂ വിഷയത്തില്‍ ഇടുക്കി ജനതയെ വഞ്ചിച്ചും സംസ്ഥാനത്തിന്റെ സമസ്ത മേഖലകളും ഭരിച്ച് മുടിച്ച് താറുമാറാക്കിയും മുന്നോട്ട് പോകുന്ന സംസ്ഥാന സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന തലത്തില്‍ നടത്തുന്ന സമരങ്ങളുടെ ഭാഗമായിട്ടാണ് UDFകട്ടപ്പന മണ്ഡലം പ്രക്ഷോഭ യാത്ര സംഘടിപ്പിക്കുന്നത്.
16 ന് നിശ്ചയിച്ച പദയാത്ര പ്രതികൂല കാലാവസ്ഥയെ തൂടർന്ന് 27 ലേക്ക് മാറ്റി.
27 ന് 2 മണിക്ക് കട്ടപ്പന മണ്ഡലം പദയാത്ര പാറക്കടവില്‍ എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് ചെയര്മാന് ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തും.
UDF കട്ടപ്പന മണ്ഡലം ചെയർമാൻ തോമസ് മൈക്കിൾ കൺവീനർ ജോയി കുടക്കച്ചിറ എന്നിവരാണ് ജാഥാ ക്യാപ്റ്റന്മാർ







































































































































