Idukki വാര്‍ത്തകള്‍
അന്തരിച്ച മുൻ കട്ടപ്പന നഗരസഭ കൗൺസിലറും, ഗവൺമെൻ്റ് കോളജ് അധ്യാപകനുമായിരുന്ന അഡ്വ.സണ്ണി ചെറിയാൻ്റെ മൃതദേഹം കട്ടപ്പന കോടതി സമുച്ചയത്തിൽ പൊതുദർശനത്തിന് വച്ചു

അന്തരിച്ച മുൻ കട്ടപ്പന നഗരസഭ കൗൺസിലറും, ഗവൺമെൻ്റ് കോളജ് അധ്യാപകനുമായിരുന്ന അഡ്വ.സണ്ണി ചെറിയാൻ്റെ മൃതദേഹം കട്ടപ്പന കോടതി സമുച്ചയത്തിൽ പൊതുദർശനത്തിന് വച്ചു. സംസ്കാര ശുശ്രൂഷകൾ
തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടിൽ നിന്നും ആരംഭിച്ച് തുടർന്ന് ഇരുപതേക്കർ സെൻ്റ്. ലാസറസ് ചാപ്പൽ സെമിത്തേരിയിൽ നടക്കും.
ബാർ കൗൺസിൽ മുൻ ചെയർമാൻ അഡ്വ. ജോസഫ് ജോൺ, ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ബിജു സ്കറിയ, ബാർ അസോസിയേഷൻ ഭാരവാഹികൾ, നിരവധി സീനിയർ, ജൂനിയർ അഭിഭാഷകർ, കോടതി ജീവനക്കാർ, ക്ലർക്ക് അസോസിയേഷൻ ഭാരവാഹികൾ, സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ അന്ത്യാഞ്ജലികൾ അർപ്പിച്ചു .
തുടർന്ന് ഭൗതീക ശരീരം കട്ടപ്പന വെട്ടിക്കുഴക്കവലയിലേ വീട്ടിലെ
ത്തിച്ചു.
മുൻ നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണിയാണ് ഭാര്യ.
ഡോക്ടർ സച്ചു , ഡോക്ടർ സനു, സോനാ എന്നിവരാണ് മക്കൾ.
















































































































