പ്രധാന വാര്‍ത്തകള്‍
കൊച്ചി മെട്രോ തൂണില്‍ വിള്ളല്‍.


കൊച്ചി: കൊച്ചി മെട്രോ തൂണില്‍ വിള്ളല്‍. ആലുവ ബൈപ്പാസിനോട് ചേര്‍ന്നുള്ള പില്ലര്‍ നമ്പര്‍ 44ല്‍ തൂണിന്റെ പ്ലാസ്റ്ററിലാണ് വിള്ളല്‍ കണ്ടെത്തിയത്.തറ നിരപ്പില്‍ നിന്ന് എട്ടടിയോളം ഉയരത്തിലാണ് വിള്ളല്‍.
ഈ വിള്ളല്‍ നേരത്തെ തന്നെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ അടുത്തിടെയാണ് ഇതിന്റെ വ്യാപ്തി വര്‍ധിച്ചതെന്നും ഇക്കാര്യം കെഎംആര്‍എല്ലിനെ അറിയിച്ചിരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ തൂണിന് ബലക്ഷയം സംഭവിച്ചിട്ടില്ലെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം.
പ്ലാസ്റ്ററിംഗില്‍ ഉണ്ടായ വിടവ് മാത്രമാണിത്. വിശദമായ പരിശോധന നടത്തിയതായും കെഎംആര്‍എല്‍ വിശദീകരിച്ചു.മാസങ്ങള്‍ക്ക് മുന്‍പ് പത്തടിപ്പാലത്ത് തൂണിന് സംഭവിച്ച ബലക്ഷയം പരിഹരിച്ചിരുന്നു. തൂണിനെ ബലപ്പെടുത്തിയാണ് പ്രശ്നം പരിഹരിച്ചത്.