അക്ഷയശ്രീ ഇടുക്കി ജില്ലാ മിഷനും, മലനാടൻ ഫാർമേഴ്സ് പ്രൊഡ്യൂസിങ് ആൻഡ് മാർക്കറ്റിംഗ് കമ്പനിയും ചേർന്ന് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സബ്സിഡിയോടുകൂടിയ കാർഷിക ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം നടത്തി
അക്ഷയശ്രീ ഇടുക്കി ജില്ലാ മിഷൻെയും മലനാടൻ ഫാർമേഴ്സ് പ്രൊഡ്യൂസിങ് ആൻഡ് മാർക്കറ്റിംഗ് കമ്പനിയുടെയും നേതൃത്വത്തിലാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായുള്ള സബ്സിഡിയോടുകൂടിയ കാർഷിക ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം കൊന്നത്തടി പഞ്ചായത്ത് മിഷൻ നേതൃത്വത്തിൽ മുനിയറയിൽ നടത്തിയത്.
കൊന്നത്തടി പഞ്ചായത്ത് മിഷൻ പ്രസിഡൻറ് ബിന്ദു ഷാബു നാഗലോടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
മുനിയറ എസ്എൻഡിപി ശാഖാ യോഗം സെക്രട്ടറി അജി ഇ. പി സമ്മേളനം
ഉദ്ഘാടനം ചെയ്തു.
അക്ഷയശ്രീ അടിമാലി മേഖലാ കോഡിനേറ്റർ മധുസൂദനൻ വെള്ളത്തൂവൽ
മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി മുനിയറ യൂണിറ്റ് പ്രസിഡൻറ് ഷൈജു മാനന്തടം കാർഷിക ഉപകരണങ്ങളുടെ ആദ്യ വിതരണം നിർവഹിച്ചു .
അക്ഷയശ്രീ ജില്ലാ വൈസ് പ്രസിഡൻറ് മണികണ്ഠ പണിക്കർ ,
മലനാടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ പി.കെ. പ്രസന്നൻ ,
കൊന്നത്തടി പഞ്ചായത്ത് സെക്രട്ടറി ഷാലി മനോജ് ,പഞ്ചായത്ത് കോഡിനേറ്റർ മിനി സോമൻ എന്നിവർ പ്രസംഗിച്ചു .
അമ്പതോളം കർഷകർക്ക് സബ്സിഡിയോടുകൂടിയ കാർഷിക ഉപകരണങ്ങളുടെ വിതരണം നടത്തി