യുവജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ജോലി സമ്മര്‍ദ്ദം; ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാന്‍ യുവജന കമ്മീഷന്‍ സൈക്കോളജി/സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിക്കുന്നു

യുവജനങ്ങള്‍ക്കിടയില്‍ തൊഴില്‍ സമ്മര്‍ദ്ദവും തുടര്‍ന്നുള്ള മാനസിക പ്രശ്‌നങ്ങളും ആത്മഹത്യാപ്രവണതയും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ഈ വിഷയത്തില്‍ നടത്തുന്ന ശാസ്ത്രീയ പഠനത്തിന്റെ ഭാഗമാകാന്‍ യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ള സന്നദ്ധരായിട്ടുള്ള സൈക്കോളജി/സോഷ്യല്‍ വര്‍ക്ക് പി.ജി. വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഡിസംബര്‍ മാസം അവസാനത്തോടെ ആരംഭിക്കുന്ന പഠനം
മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തില്‍ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ് നടത്തുന്നത്. പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിനു സമര്‍പ്പിക്കും.
താല്‍പര്യമുള്ളവര്‍ 2024 ഡിസംബര്‍ 18 ന് മുന്‍പ് യുവജന കമ്മീഷന്‍ വെബ്‌സൈറ്റില്‍ (ksyc.kerala.gov.in) നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കാവുന്നതാണ്.
ഗൂഗിള്‍ ഫോം ലിങ്ക് : https://forms.gle/S53VWbPuLgVyhCdMA
















































































































