Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Oxy
Hifesh
previous arrow
next arrow
Idukki വാര്‍ത്തകള്‍

ലെന്‍സ്‌ഫെഡ് ജില്ലാ കണ്‍വെന്‍ഷന്‍ കട്ടപ്പന നടന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു



എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) പതിനാലാം ജില്ലാ കണ്‍വെന്‍ഷനാണ് കട്ടപ്പന ഹൈറേഞ്ച് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നത്.

നിര്‍മാണ മേഖല നേരിടുന്ന വെല്ലുവിളികള്‍, ബില്‍ഡിങ് റൂള്‍ എങ്ങനെ ലളിതമാക്കാം, കെ – സ്മാര്‍ട്ടിന് ബില്‍ഡിങ് പെര്‍മിറ്റിലുണ്ടായ സ്വാധീനം, ലെന്‍സ്‌ഫെഡില്‍ സ്‌കില്‍ പാര്‍ക്കിന്റെ പ്രാധാന്യം,
സിവില്‍ എന്‍ജിനിയറിങ്ങിന്റെ ഭാവി തുടങ്ങിയ കാര്യങ്ങള്‍ കണ്‍വെന്‍ഷന്‍ ചര്‍ച്ച ചെയ്തു.

ജില്ലയിലെ 200 എന്‍ജിനിയര്‍മാര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.


ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് പിഎന്‍ ശശികുമാര്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ലതീഷ് എം, ലെന്‍സ്‌ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിന്‍ സുധാകൃഷ്ണന്‍ ,
ലെന്‍സ്‌ഫെഡ് സംസ്ഥാന ട്രഷറര്‍ ഗിരീഷ് കുമാര്‍ ടി, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജോ മുരളി, സംസ്ഥാന കറസ്‌പോണ്ടന്റ് സെക്രട്ടറി പിബി അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി സുബിന്‍ ബെന്നി, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ അലക്‌സാണ്ടര്‍, കെജി സുരേഷ് കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ബിജു ജോസഫ്, ജിബിന്‍ ബേബി, ജില്ലാ ട്രഷറര്‍ രാജേഷ് എസ്, പിഎം സനില്‍കുമാര്‍, അഗസ്റ്റിന്‍ ജോസഫ്, മനേഷ് എസ് എന്നിവര്‍ സംസാരിച്ചു.

കണ്‍വെന്‍ഷന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 20 സ്റ്റാളുകളുടെ പ്രദര്‍ശനവും നടന്നു..

ജില്ലാ സെക്രട്ടറി സുബിന്‍ ബെന്നി, ജില്ലാ ട്രഷറര്‍ രാജേഷ് എസ്, ജില്ലാ വൈസ് പ്രസിഡന്റ് കെ അലക്‌സാണ്ടര്‍, കട്ടപ്പന ഏരിയാ പ്രസിഡന്റ് സിറില്‍ മാത്യു , അഗസ്റ്റാൻ ജോസഫ്, അരുൺ റാം എന്നിവര്‍ നേതൃത്വം നൽകി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!