കടത്തനാടൻ കളരി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പഠിതാക്കളുടെ ചുവടുമാറ്റം നടന്നു
കടത്തനാടൻ കളരി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പഠിതാക്കളുടെ ചുവടുമാറ്റം നടന്നു. ഇരട്ടയാർ കൊച്ചുകാമാക്ഷി സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ നടന്ന ചുവടുമാറ്റ ടെസ്റ്റിനു ശേഷം ഫാ.ഡോ. ജോർജ് കൊച്ചുപുരയ്ക്കൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കടത്തനാടൻ കളരി സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ കളരി അഭ്യസിച്ചു വന്നിരുന്ന പഠിതാക്കൾക്കായി ചുവടുമാറ്റം നടന്നു.
കൊച്ചുകാമാക്ഷി സെന്റ് സെബാസ്റ്റ്യൻസ് പാരിഷ് ഹാളിൽ നടന്ന ചുവടുമാറ്റ ടെസ്റ്റിൽ ഷാജിഗുരുക്കളുടെ കീഴിൽ അഭ്യസിച്ചു വന്ന 65 പഠിതാക്കൾ പങ്കെടുത്തു. ബിജുരാജ് ഗുരുക്കൾ അഭ്യാസം നിരീക്ഷിച്ചു. ഹൈറേഞ്ചിലെ കുട്ടികളിൽ ഉയർന്ന നിലയിൽ മെയ് വഴക്കവും കായികക്ഷമതവും ഉണ്ടെന്നും കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യത്തിന് ആയോധനകലകൾ വലിയ പങ്കു വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഷാജി ഗുരുക്കൾ,
ഫാ. ജിബിൻസ് കൊച്ചഴത്ത്, അനൂപ് മണി, സന്തോഷ് മഞ്ഞാടിയിൽ എന്നിവർ നേതൃത്വം നല്കി. കുട്ടികളും രക്ഷിതാക്കളുമടക്കം നിരവധിപ്പേർ പങ്കെടുത്തു