Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

അഖിലേന്ത്യാ സഹകരണ വാരാഘോഷ ജില്ലാതല ഉദ്ഘാടനം നവംബർ 16ന്



അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം നവംബർ 16 ശനി രാവിലെ 11.30 ന് നെടുങ്കണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. എം എം മണി എം എൽ എ അധ്യക്ഷത വഹിക്കും. ഇടുക്കി എം പി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. എം എൽ എമാരായ പി ജെ ജോസഫ്, വാഴൂർ സോമൻ,അഡ്വ. രാജ എന്നിവർ പുരസ്കാര വിതരണം നടത്തും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി ബിനു ഉൾപ്പെടയുള്ള ജനപ്രതിനിധികൾ മുഖ്യാതിഥികളാവും.
പ്രമുഖ സഹകാരികളും പങ്കെടുക്കും.
രാവിലെ 9 ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് 9.30 ന് ജോയിൻ്റ് രജിസ്ട്രാർ (ജനറൽ ) റൈനു തോമസ് പതാക ഉയർത്തും. പത്ത് മണിയോടെ നെടുങ്കണ്ടം ബസ്റ്റാൻ്റിൽ നിന്നും സഹകാരികൾ പങ്കെടുക്കുന്ന സഹകരണ ഘോഷയാത്ര ആരംഭിക്കും. കിഴക്കേ കവലയിലെ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സമാപിക്കും. 71 – മത് അഖിലേന്ത്യാ സഹകരണ വാരാഘോമാണിത്. നവംബർ 14 മുതൽ നവംബർ 20 വരെയാണ് വാരാഘോഷം സംഘടിപ്പിക്കുന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!