Idukki വാര്‍ത്തകള്‍
മലയാളി മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ സംസ്ഥാന മീറ്റിലേക്കുള്ള രജിസ്‌ട്രേഷൻ 25-വരെ സ്വീകരിക്കും

ഡിസംബർ 14,15 തിയതികളിലായി കാസറഗോഡ് നീലേശ്വരം ഇ. എം. എസ്. സിന്തറ്റിക് സ്റ്റേടിയത്തിലാണ് കായികമേള. 30വയസുമുതൽ 90വയസുവരെയുള്ള പുരുഷ- വനിതാ താരങ്ങൾക്ക് അഞ്ചു വയസ് ഇടവിട്ടുള്ള കാറ്റഗറിയിലാണ് മത്സരം. മേളയിൽ ഒന്നു മുതൽ മൂന്നാം സ്ഥാനം വരെ നേടുന്നവർക്ക് ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ദേശിയ മീറ്റിൽ പങ്കെടുക്കുവാൻ അർഹത ഉണ്ടായിരിക്കും.
വ്യായാമത്തിലൂടെ ജിവിതശൈലി രോഗങ്ങളെ ഉന്മൂലനം ചെയ്യുന്നത്തിന് വേണ്ടിയാണ് 43 വർഷമായി മാസ്റ്റേഴ്സ് കായിക മേള നടത്തുന്നതെന്ന് എം. എം. എ. എ. ജില്ലാ പ്രസിഡന്റ് ജോയി ആനിത്തോട്ടം പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 9947514517.
















































































































