Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥികളുടെ ലൈഫ് സ്കിൽ കോഴ്സിന്റെ ഭാഗമായി നാലുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിക്ക് ഇരട്ടയാർ നാങ്കുതൊട്ടിയിൽ തുടക്കമായി.
കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായ ലൈഫ് സ്കിൽ കോഴ്സിന്റെ ഭാഗമായി നാല് ദിവസം നീണ്ടുനിൽക്കുന്ന പരിശീല പരിപാടിക്കാണ് കട്ടപ്പന ഇരട്ടയാർ നാങ്കുതൊട്ടിയിൽ സ്ഥിതി ചെയ്യുന്ന സി ആർ ഹൈടെക് അഗ്രി മാളിൽ തുടക്കമായത്.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം ആനന്ദ് സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
ലൈഫ് സ്കിൽ കോഴ്സിന്റെ ഭാഗമായി ഹോം ഷെഫ്. ഹോം മൗണ്ട് ,ഹോം ആൻഡ് ഫാബ്രിക്. ഹോം ഗാർഡനർ,ഹോം ടൂൾസ് ആൻഡ് റിപ്പയർ തുടങ്ങിയ മേഖലയിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത് .
ഹോം ഗാർഡനർ കോഴ്സിന്‍റെ ഭാഗമായാണ് നാല് ദിവസം നീണ്ടുനിൽക്കുന്ന പരിശീല പരിപാടി നടക്കുന്നത്.
മരിയൻ കോളേജിലെ കോമേഴ്സ് വിഭാഗം അധ്യാപകരായ ഡേവിസ് ജോസഫ് ,ബിനി ബിനു എന്നിവർ നേതൃത്വം വഹിച്ചു.