തൊടുപുഴയുടെ വികസന മുരടിപ്പിനെതിരെ പി ജെ ജോസഫ് എം. എൽ . ഏ യുടെ വീട്ടിലേക്ക് യൂത്ത് ഫ്രണ്ട് (എം) മാർച്ച്
പി ജെ ജോസഫ് എം എൽ എ സ്ഥാനം രാജി വെക്കണം. യൂത്ത് ഫ്രണ്ട് എം
തൊടുപുഴ എംഎൽഎയുടെ നിഷ്ക്രിയത്വം മൂലം തൊടുപുഴയുടെ വികസനം മുരടിച്ചതിൽ പ്രതിഷേധിച്ച് കേരള യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പിജെ ജോസഫ് എംഎൽഎയുടെ വസതിയിലേക്ക് മാർച്ച് നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് റോയിസൺ കുഴിഞ്ഞാലിൽ നേതൃത്വം നൽകി. ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറ ഉദ്ഘാടനം ചെയ്തു. 1996 2001 കാലഘട്ടത്തിലെ ഇടതു മുന്നണി സർക്കാരിന്റെ കാലത്താണ് തൊടുപുഴയിലേ ബൈപ്പാസുകൾ ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ ഉണ്ടായിട്ടുള്ളത്. അതിനുശേഷം യാതൊരുവിധ വികസന പ്രവർത്തനവും തൊടുപുഴയിൽ ഉണ്ടായിട്ടില്ല. ഗ്രാമീണ മേഖലയിലെ റോഡുകൾ പൂർണമായും തകർന്നിരിക്കുകയാണ്. വികസന പ്രവർത്തനങ്ങൾ വെറും പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്നു. ആരംഭിച്ച വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാനും ജനങ്ങളുടെ ആവശ്യങ്ങൾ നിയമസഭയിലും മറ്റ് അധികാര സ്ഥാനങ്ങളിലും ആവശ്യപ്പെടാനും പോലും എംഎൽഎ മെനക്കെടാറില്ല. എംഎൽഎയുടെ ഓഫീസ്
എംഎൽഎയുടെ എം എൽ എ വരാറില്ല ഓഫീസിൽ വരാറില്ല. ജനങ്ങൾക്ക് അപ്രാപ്യമാണ് എംഎൽഎ ഇപ്പോൾ. എം എൽ എ ഓഫിസ് വെറും പാർട്ടി ഓഫിസായി അധപതിച്ചു. ഇടുക്കി മെഡിക്കൽ കോളേജ്, രാജ്യാന്തര നിലവാരമുള്ള ബി എം ബി സി റോഡുകൾ, അനവധിയായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നവീകരണം ഉൾപ്പെടെയുള്ള ആരോഗ്യ, അടിസ്ഥാനവികസന, വിദ്യാഭ്യാസ മേഖലകളിൽ ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വികസനം നടക്കുന്ന ഇടുക്കി മണ്ഡലത്തിലെ എം എൽ .എയും കേരള ജലവിഭവ വകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിന്റെയും ഇടതുപക്ഷ സർക്കാരിന്റെയും സമഗ്രമായ വികസന പ്രവർത്തനങ്ങളെ ഇകഴ്ത്തി കാട്ടുന്നതിന് വേണ്ടി ജോസഫ് ഗ്രൂപ്പ് ചെറുതോണിയിൽ വന്ന് പ്രഹസന സമരങ്ങൾ നടത്തുന്നത് രാഷ്ട്രീയ അല്പത്തരം ആണെന്ന് കേരള യൂത്ത് ഫ്രണ്ടിലും ഇടുക്കി ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപാറ പറഞ്ഞു.
ഇഎസ്ഐ , സി എച്ച് ആർ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇരട്ടത്താപ്പ് നിലപാട് സ്വീകരിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ ആശങ്ക വിതയ്ക്കുന്ന കർഷക വിരുദ്ധ നിലപാട് പിജെ ജോസഫ് എംഎൽഎയും ജോസഫ് ഗ്രൂപ്പും അവസാനിപ്പിക്കണമെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
തൊടുപുഴയിൽ ആരംഭിച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നാവശ്യപെട്ടുകൊണ്ട് ഉപരോധമുൾപ്പെടെയുള്ള രണ്ടാംഘ ട്ട സമരപരിപാടികൾ തുടരുമെന്ന് യൂത്ത് ഫ്രണ്ട് (എം) പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകികൊണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് റോയ്സൺ കുഴിഞ്ഞാലിൽ പറഞ്ഞു.
പാർട്ടി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ,നേതാക്കളായ ആൽബിൻ വറപോളക്കൽ,ജെഫിൻകൊടുവേലിൽ,ജോമി കുന്നപ്പിള്ളി, വിബിൻ സി അഗസ്റ്റിൻ ആന്റോ ഒലിക്കരോട്ട് ബ്രീസ് മുള്ളൂർ, പ്രിന്റോ കട്ടക്കയം, അനിൽ കോലോത്ത് നൗഷാദ് മുക്കിൽ തോമസ് വെളിയത്തുമാലിൽ, അനു ആന്റണി,, അംബിക ഗോപാലകൃഷ്ണൻ ബിജു ഇല്ലിക്കൽ, ജിംറ്റി തൈമറ്റത്തിൽ, എബിറ്റ് മലേപ്പറമ്പിൽ,ഗിരീഷ് സെബാസ്റ്റ്യൻ, കോശി കുളങ്ങരക്കുടിയിൽ,ജോസുകുട്ടി വിലങ്ങുപ്പാറയിൽ സാൻസൺ അക്കക്കാട്ട്, മനു ഉടുമ്പന്നൂർ,തോമസ് കുളങ്ങരക്കുടിയിൽ, അനിൽ പുറപ്പുഴ, ഡിൽസൺ കല്ലോലിക്കൽ,പ്രസംഗിച്ചു