കട്ടപ്പന ഗവൺമെന്റ് കോളേജിൽ KSU പ്രവർത്തകരെ മർദ്ദിച്ച SFI പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് KSU ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് ആചരിച്ചു
കട്ടപ്പന ഗവൺമെന്റ് കോളേജിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പിനെ ചെല്ലിയാണ് സംഘർഷം ഉണ്ടായത്.
KSU നിയോജകമണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ 6 പേർക്കാണ് മാരകമായ മർദ്ദനം ഏറ്റത്.
വനിത പ്രവർത്തകയുടെ വസ്ത്രങ്ങൾ SFI പ്രവർത്തകർ വലിച്ച് കീറിയതായും KSU പ്രവർത്തകർ പറഞ്ഞു.
മാരകായുധങ്ങളുമായി മർദ്ദിച്ച SF പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് KSU ജില്ല കമ്മറ്റി വിദ്യാഭ്യാസ ബന്ദ് ആചരിച്ചത്.
കട്ടപ്പനയിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് ശേഷം ഗാന്ധി സ്ക്വയറിൽ നടന്ന യോഗം DCC വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
നിതിൻ ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു.
Dcc ജെനറൽ സെക്രട്ടറി kJ ബെന്നി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, നഗരസഭ ചെയർ പേഴ്സൺ ബീന ടോമി,സിബി പറപ്പായി,പ്രശാന്ത് രാജു, ഷൈനി സണ്ണി ചെറിയാൻ, ജോയ് ആനിതോട്ടം , ഷാജൻ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിക്ഷേധ പ്രകടനം KSU സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ, KSU ജില്ലാ വൈസ് പ്രസിഡൻ്റ് ഗുണശേഖരൻ, ജില്ലാ സെക്രട്ടറി മാരായ അജു റോബർട്ട്, ടിനു മോൻ ദേവസ്യാ,സിബി മാത്യു, റോബിൻ ജോർജ്, ബേസിൽ കുരിശിങ്ങൽ, ഡെബിൻ ബിജു,അനൽമോൻ ,ബിബിൻ ബിജു , ജിഷ്ണു എംഎസ്,തുടങ്ങിയവർ നേതൃത്വം നൽകി