പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്ത വ്യക്തിക്ക് പെന്തക്കോസ്ത് സഭകളുമായി ബന്ധമില്ലെന്ന് ക്രിസ്ത്യന്‍ ഐക്യവേദി സെന്‍ട്രല്‍ കമ്മിറ്റി.
കട്ടപ്പന സി.ഐ എന്ന പേരിലാണ് പ്രതി കട്ടപ്പനയിലെ ലോഡ്ജില്‍ മുറിയെടുത്തത്. ഇയാള്‍ പാസ്റ്റര്‍ ആണെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ പെന്തകോസ്ത് വിഭാഗത്തില്‍പെട്ട ഒരു സഭയുമായും ഇയാള്‍ക്ക് ബന്ധമില്ല. പാസ്റ്റര്‍ എന്ന പദവി ദുരുപയോഗം ചെയ്യുകയാണുണ്ടായത്. ഇതിനാല്‍ പെന്തകോസ്ത് സഭാ വിഭാഗത്തിനു തന്നെ അപമാനം ഉണ്ടായിട്ടുണ്ട്. വിഷയത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചതായും ക്രിസ്ത്യന്‍ ഐക്യവേദി കണ്‍വീനല്‍ പാസ്റ്റര്‍ കുര്യാക്കോസ് കുടക്കച്ചിറ, പാസ്റ്റര്‍ ജെയ്സണ്‍ ഇടുക്കി, പാസ്റ്റര്‍ സജി ജോണ്‍, പാസ്റ്റര്‍ ഷിബു ഫിലിപ് എന്നിവര്‍ പറഞ്ഞു.