റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ഡൗൺന്റെയും വോസർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മാനസികാരോഗ്യദിനാചാരണവും വയോജന സംഗമവും നടത്തി
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ് ടൗണിന്റെ വോസർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കാഞ്ചിയാർ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ജീവാ വയോജന ഫെഡറേഷനുമായി ചേർന്ന് ലോക മാനസികാരോഗ്യ ദിനാചാരണവും വയോജന സംഗമവും സംഘടിപ്പിച്ചു. സ്വരാജ് സയൻ പബ്ലിക് സ്ക്കൂളിൽ നടന്ന ചടങ്ങ് കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂരേഷ് കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ പ്രസിഡന്റ് മനോജ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. വയോജന ഫെഡറേഷൻ പ്രസിഡൻറ് കൂട്ടപ്പൻ വി കെ മുഖ്യപ്രഭാഷണം നടത്തി. വൊസാർഡ് ഡയറക്ടർ ഫാ. ജോസ് ആൻറണി CMI അനുഗ്രഹ പ്രഭാഷണം നടത്തി. സയൻ സ്കൂൾ മാനേജർ ഫാ. ഇമ്മാനുവൽ കിഴക്കേത്തലയ്ക്കൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജലജ വിനോദ്, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് മെമ്പർ റോയി എവറസ്റ്റ്, രാജേഷ് നാരായണൻ, പ്രദീപ് S മണി, തുടങ്ങിയവർ സംസാരിച്ചു . യോഗത്തിൽ ചാക്കോച്ചൻ അമ്പാട്ട് ഇഷാ റോസ് ബിനോയ് എന്നിവർ ബോധവത്കരണ ക്ലാസുകൾ നൽകി. അഭിലാഷ്,റോബിൻ ചക്കാല, ഷിന്റോ ജേക്കബ്, പ്രദീപ് രാജൻ, ലൈജു പമ്പവാസൻ, വിനീഷ്, കിരൺ ആഗസ്റ്റിൻ, ശാലിനി ജോസഫ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി .