വില തകർച്ച ഏത്തവാഴകർഷകർക്ക് വീണ്ടും തിരിച്ചടി
ജില്ലയിലെ തന്നെ നൂറുകണക്കിന് ഏത്തവാഴ കർഷകർക്ക് തിരിച്ചടിയേകി 1 വില വീണ്ടും കുത്തനെ ഇടിഞ്ഞിരി ക്കുകയാണിപ്പോൾ. ഓണത്തോടനുബന്ധിച്ച് നല്ല വില എത്ത കായ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയി ലായിരുന്നു കർഷകരെല്ലാം . അപ്പൻകോവിൽ,ചീന്തലാർ , ഉപ്പുതറ , കാഞ്ചിയാർ, ഇരട്ടയാർ, മാട്ടുകട്ട , മുരിക്കാശേരി ,കട്ടപ്പന തുടങ്ങി സ്ഥലങ്ങളിലെല്ലാം ഏത്തവാഴകൃഷി വ്യാപകമാണ്. എന്നാൽ 70 -80ലെത്തിയ വിലയാകട്ടെ ദിവസങ്ങൾക്കകം കുറഞ്ഞ് ഇപ്പോൾ 30 -35 രൂപയിലെത്തിയിരിക്കുകയാണ്. തമിഴ്നാട്ടിലെ മേട്ടുപാളയത്തുനിന്നും, മൈസൂരുവിൽ നിന്നുമെല്ലാം വലിയ തോതിൽ ഏത്ത കായ് ഇവിടേക്കെത്തുന്നതാണ് വിലയിടി വിനു കാരണമായി തീർന്നിരിക്കുന്നത്. കനത്ത കാറ്റും മഴയും കൊടും വേനലുമെല്ലാം വലിയ കൃഷി നിരത്തി നിടയാക്കുന്നതും വിലസ്ഥിരതയില്ലായ്മയുമാണ് പല സന്ദ ർഭങ്ങളിലും കർഷ കർക്കു വിനയായി തീരു ന്നത്. ഇതോടെ കാലാകാല ങ്ങളിലായി ഈ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരിൽ പലരും മറ്റ് കൃഷികളിലേക്കു തിരിയാൻ നിർബന്ധിതരായിരി ക്കുകയുമാണ്. പ്രതിസന്ധികളെ അതിജീവിച്ച് പിടിച്ചു നിൽക്കുന്നവരാകട്ടെ ഇവർക്ക് പറയാനുള്ളത് നഷ്ടത്തിൻ്റ കണ ക്കുകൾ മാത്രമാണുള്ളത്.
മറ്റ് കൃഷികളെ അപേക്ഷിച്ച് കൃത്യമായ ജലസേ ചനവും, വളയോഗങ്ങളും ആവശ്യമുള്ള കൃഷി യത്രെ ഏത്തവാഴവേനൽ കാലങ്ങളിൽ ജലസേചനം കൃത്യമായി നൽകാൻ കഴിയാത്ത കർഷകർക്കും വലിയ കൃഷി നാശമാണ് നേരിടേണ്ടി വരുന്നത്, വിളവെടുപ്പിന് പാകമെത്തും മുമ്പ് ശക്തമായ കാറ്റിൽ വാഴകൾ നിലംപൊത്തുന്നതും, ചിലയിടങ്ങളിൽ രോഗബാധ യെ തുടർന്ന് ഇല കരിഞ്ഞും, തണ്ടുകൾ ഒടിഞ്ഞ് വീണും വാഴകൾ നശിക്കുന്നതും പതിവുകാ ഴ്ചകളാണ്. കൃഷിനാശംസം സംഭവിക്കുന്ന കർഷകർക്ക് പ്രഖ്യാപിച്ചിട്ടുള്ള ധനസഹായങ്ങൾ നാമ്മാത്രമാണെങ്കിലും അതും കൃത്യമായി ലഭിക്കാറില്ല ന്നും കർഷകർ പരിഭവം പറയുന്നു.
‘പ്രാദേശികമായി വിലയിടിഞ്ഞിട്ടും ചിപ്സ് വില കുറഞ്ഞിട്ടില്ലന്നതും ശ്രദ്ധേയമാണ്, 420- 450 രൂപയാണ് ചിപ്സ് വില ഏത്തപഴത്തിനാകട്ടെ 40-50 രൂപയാണ് വില