6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

കർഷക കോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ ധർണ്ണ നടത്തപ്പെടുന്നു



കേരളത്തിലെ പിണറായി സർക്കാരിൻ്റെ കർഷകവിരുദ്ധ നടപടികളിൽ പ്രതിക്ഷേധിച്ചുകൊണ്ട് കേരള പ്രദേശ് കർഷക കോൺഗ്രസ്സ് സംസ്ഥാനകമ്മറ്റിയുടെ ആഹ്വാന പ്രകാരം 18.05.2025 വെള്ളിയാഴ്‌ച 11 am ന് കട്ടപ്പന കൃഷിഭവനുമുമ്പിൽ കർഷക കോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ ധർണ്ണ നടത്തപ്പെടുകയാണ്.
കേരളത്തിലെ കാർഷികവികസനത്തിനായി ലോകബാങ്ക് അനുവദിച്ച 139.64 കോടി രൂപ ഈ സർക്കാരിൻ്റെ 4-ാം വാർഷിക ആഘോഷങ്ങൾക്കായി വക മാറ്റി ചെലവഴിച്ചിരിക്കുകയാണ്. ഇടുക്കി ജില്ലാ പാക്കേജ് ആയി 2019 ലും 2020 ലും, 2021 ലുമായി അനുവദിച്ചിട്ടുള്ള 18000 കോടി രൂപയിൽ 1 കോടി രൂപ പോലും നമ്മുടെ ജില്ലയിൽ ചെലവഴിച്ചില്ല. അതോടൊപ്പം ജില്ലയിൽ നിരവധി യായ ഭൂവിഷയങ്ങൾ ഉണ്ടാക്കിയതല്ലാതെ യാതൊരു പ്രശ്ന‌നങ്ങൾക്കും പരിഹാരം ഉണ്ടാക്കുവാൻ ഈ സർക്കാരിന് സാധിച്ചിട്ടില്ല. ഇതിൽ പ്രതിഷേധി ച്ചുകൊണ്ട് 10.05.2025 വെള്ളിയാഴ്‌ച 11 am ന് കർഷകകോൺഗ്രസ്സ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ കട്ടപ്പന കൃഷിഭവൻ്റെ മുമ്പിൽ നടത്തുന്ന പ്രതിഷേധധർണ്ണ AICC അംഗം ഇ എം ആഗസ്‌തി എക്സ്  MLA ഉൽഘാടനം ചെയ്യും. കർഷക കോൺഗ്രസ്സ് മണ്‌ഡലം പ്രസിഡൻ്റ് തങ്കച്ചൻ പാണാട്ടിൽ അദ്ധ്യക്ഷത വഹിക്കുന്നതും. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി KPCC സെക്രട്ടറി തോമസ് രാജൻ, കർഷക കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്, കട്ടപ്പന ബ്ലോക്ക് പ്രസിഡൻ്റ് തോമസ് മൈക്കിൾ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുമുട്ടിൽ, കർഷക കോൺഗ്രസ്സ് സംസ്ഥാന ജില്ലാ ഭാരവാഹികൾ ഷൈനി സണ്ണി ചെറിയാൻ, ജോസ് ആനക്കല്ലിൽ, റ്റോമി തെങ്ങുപള്ളിൽ, പി.എസ് മേരിദാസൻ, ലീലാമ്മ ബേബി, സജിമോൾ ഷാജി, ഐബിമോൾ രാജൻ ഉൾപ്പെടെ കോൺഗ്രസ്സിൻ്റെയും കർഷകകോൺഗ്രസ്സിന്റെയും നേതാക്കൾ പങ്കെടുത്ത് സംസാരിയ്ക്കുന്നതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!