Idukki വാര്‍ത്തകള്‍
ഗാന്ധിജയന്തി വാരാചാരണത്തിൻ്റെ ഭാഗമായി കുഴിത്തൊളു ദീപ ഹൈസ്കുളും പാലാ കെ.എം മാത്യു ഫൗണ്ടേഷനും ചേർന്ന് സംയുക്തമായി മഹാത്മാഗാന്ധിയുടെ അപുർവ്വ ചിത്രങ്ങളുടെ പ്രദർശനം നടത്തി


ഗാന്ധി ജയന്തി വാരാചാരണത്തിൻ്റെ ഭാഗമായി കുഴിത്തൊളു ദീപ ഹൈസ്കുളും പാല കെ.എം മാത്യു ഫൗണ്ടേഷനും ചേർന്ന്
സംയുക്തമായി മഹാത്മാഗാന്ധിയുടെ അപുർവ്വ ചിത്രങ്ങളുടെ പ്രദർശനം നടത്തി.
മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ നിർണ്ണായകമായ ചിത്രങ്ങളും സംഭവങ്ങളും കൂട്ടിച്ചേർത്ത് അവതരിപ്പിച്ച പ്രദർശനത്തിലൂടെ ഗാന്ധിയുടെ ജീവിതത്തെക്കുറിച്ചും ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഗാന്ധിയൻ യുഗത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും വാക്കുകൾക്കപ്പുറം ചിത്രങ്ങങ്ങളിലൂടെ അവതരപ്പിക്കുകമായിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഫിലിപ്പ് സെബാസ്റ്റ്യൻ , സോഷ്യൽ സയൻസ് അധ്യാപകൻ ഷിജോ ജോൺ , പിറ്റിഎ സെക്രട്ടറി ജോമോൻ ജോസഫ് , ലെനിൻ എം.കെ എന്നിവർ നേതൃത്വം നൽകി ‘