പ്രത്യേക പ്രോത്സാഹ്ന സമ്മാന പദ്ധതി
പട്ടികജാതിവികസന വകുപ്പിന്റെ “പ്രത്യേക പ്രോത്സാഹ്ന സമ്മാന പദ്ധതി” യിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി./ പ്ലസ്ടു/ വി.എച്ച്.എസ്.ഇ./ഡിപ്ലോമ/ റ്റി. റ്റി. സി./ പോളിടെക്നിക്/ ഡിഗ്രി/ പി.ജി./ പ്രൊഫഷണൽ കോഴ്സുകൾ എന്നിവയ്ക്ക് ഫസ്റ്റ് ക്ലാസ്സ്, ഡിസ്റ്റിംഗ്ഷൻ, തത്തുല്യ ഗ്രേഡ് എന്നിവ നേടി വിജയം കൈവരിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷകർ സംസ്ഥാനത്ത് പഠിച്ചവരായിരിക്കണം. www.e-grantz.kerala.gov.in എന്ന വെബ് സൈറ്റിൽ വിദ്യാർത്ഥികള്‍ക്ക് ലോഗിന്‍ ചെയ്ത് അപേക്ഷിക്കാം. ജാതി സര്‍ട്ടിഫിക്കറ്റ് ഇ വാലിഡേറ്റ് ചെയ്യേണ്ടതും, മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പ് അപ് ലോഡ് ചെയ്യേണ്ടതുമാണ്. വെബ് സൈറ്റിൽ നിന്നുള്ള പ്രിന്റ് ഔട്ട്, മാര്‍ക്ക് ലിസ്റ്റ് പകര്‍പ്പ് എന്നിവ തുടര്‍ നടപടികള്‍ക്ക് ബന്ധപ്പെട്ട ബ്ലോക്ക്പട്ടികജാതി വികസന ഓഫീസിൽ രണ്ട് ദിവസത്തിനകം ഹാജരാക്കേണ്ടതാണ്. അപേക്ഷ ഓണ്‍ലൈനില്‍ സമർപ്പിക്കുന്നതിനുള്ള സമയ പരിധി ഒക്ടോബര്‍ 15 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.