Idukki വാര്‍ത്തകള്‍
ജനങ്ങൾ പരിഭ്രാന്തരാകരുത്: ഒക്ടോബർ. 1 ചൊവ്വ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങും


സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം ഒക്ടോബർ 1 ചൊവ്വാഴ്ച്ച നടക്കും.
ഇടുക്കി ജില്ലയിൽ അഞ്ച്
സ്ഥലങ്ങളിലാണ് സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്.
ദുരന്ത നിവാരണ അതോറിറ്റിയുടെ കീഴില്‍ കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിലാകെ സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നതെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.
കമ്മ്യൂണിറ്റി സ്റ്റഡി സെൻ്റർ സിഎസ്‌സി, മനക്കുടി , ഗവൺമെൻ്റ് ഹൈസ്കൂൾ മന്നാംകണ്ടം,
ഡോ.എ.പി.ജെ അബ്ദുൾ കലാം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ തൊടുപുഴ, ഇടുക്കി,
കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാർ, ഗവ ഹൈസ്കൂൾ മാമലക്കണ്ടം എന്നിവിടങ്ങളിലാണ് ജില്ലയിൽ സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്.