previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ടിക്‌ടോക്കിലെ രാജാവ്; ഖാബി ലെയിമിന് ഒടുവില്‍ സ്വന്തം രാജ്യത്ത് പൗരത്വം



ഇറ്റലി: ഖാബി ലെയിമെന്ന പേര് കേട്ടാൽ ചിലപ്പോൾ പലരും ആളെ തിരിച്ചറിഞ്ഞെന്ന് വരില്ല. പക്ഷേ, പുച്ഛവും നിസ്സംഗതയും കലർന്ന ഒരു പ്രത്യേക ഭാവത്തോടെ നിൽക്കുന്ന ലെയിമിന്‍റെ ഒരു ഫോട്ടോ കണ്ടാൽ കൊച്ചുകുട്ടികൾ പോലും ചോദിക്കും ഇത് നമ്മുടെ മച്ചാനല്ലേ എന്ന്. ടിക് ടോക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഈ 22കാരൻ മീമുകൾ, ട്രോളുകൾ, വാട്ട്സ്ആപ്പ് സ്റ്റിക്കറുകൾ എന്നിവയിൽ സ്ഥിരം സാന്നിധ്യമാണ്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ജനപ്രിയ ടിക് ടോക്കർക്ക് സ്വന്തം രാജ്യത്ത് പൗരത്വം ലഭിച്ചു.

ഇറ്റലിയിലെ ചിവാസോയിൽ ബുധനാഴ്ചയാണ് ഖാബി ലെയിമിന് പൗരത്വം ലഭിച്ചത്. സെനഗർ വംശജനായ ഖാബി കുഞ്ഞായിരുന്നപ്പോഴേ കുടുംബം ഇറ്റലിയിലേക്ക് കുടിയേറി. എന്നാൽ, ഖാബിക്ക് ഇറ്റാലിയൻ പൗരത്വം ഉണ്ടായിരുന്നില്ല. ഇറ്റാലിയൻ പൗരത്വ നിയമങ്ങൾ കർശനമാക്കിയതിനാൽ ഇപ്പോൾ മാത്രമാണ് ഖാബിക്ക് പൗരത്വം ലഭിച്ചത്. അടുത്തിടെ, ഇറ്റലിയിലെ ടിക് ടോക്ക് രാജാവിന് ഇറ്റാലിയൻ പൗരത്വമില്ലെന്ന വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. ജൂണ് 24 ന് ലെയിമിന്‍റെ പൗരത്വ അപേക്ഷ അംഗീകരിച്ചതായി ഇറ്റാലിയൻ ആഭ്യന്തര മന്ത്രി കാർലോ സിബിലിയ പറഞ്ഞു. ഈ ബുധനാഴ്ചയാണ് ഖാബി പൗരനായി സത്യപ്രതിജ്ഞ ചെയ്തത്.

വളരെ ലളിതമായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ലൈഫ് ഹാക്കുകള്‍ എന്ന പേരില്‍ വളരെ പ്രയാസപ്പെട്ട് ചെയ്യുന്നവരെ റോസ്റ്റ് ചെയ്താണ് ഖാബി ശ്രദ്ധ നേടിയത്. പിന്നീട്, ഒരു കഥയുമില്ലാത്ത കാര്യങ്ങൾ പെരുപ്പിച്ച് പറയുന്നവരെ ട്രോളാനുള്ള ഐക്കണായി ഖാബിയുടെ മുഖം മാറി. ടിക് ടോക്കിൽ 148 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഖാബി, വാഴപ്പഴത്തിന്റെ തൊലി കളയുന്നതിനും നാരങ്ങ പിഴിയുന്നതിനും ചെരുപ്പിടുന്നതിനുമൊക്കെ എളുപ്പ വഴികള്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ അവതരിപ്പിക്കുന്ന ഹാക്കുകളെ കണക്കിന് ട്രോളിയിട്ടുണ്ട്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!