ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിൽ സ്നേഹാരാമം പദ്ധതിക്ക് തുടക്കമായി


കുമളി – മൂന്നാർ സംസ്ഥാനപാതയുടെ അരികിൽ വൻതോതിൽ മാലിന്യ നിക്ഷേപം നടന്നിരുന്ന പ്രദേശം വൃത്തിയാക്കി, ഹരിത കർമ്മ സേന അംഗങ്ങളുടെയും എൻഎസ്എസ് പ്രവർത്തകരുടെയും നേതൃത്വത്തിലാണ് പൂന്തോട്ടം സൃഷ്ടിച്ചത്. പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ കെ സജികുമാർ ഉദ്ഘാടനം ചെയ്തു.
മാലിന്യമുക്തം നവകേരളം കാമ്ബയിന്‍ രണ്ടാംഘട്ടം ‘സ്‌നേഹാരാമം’ പദ്ധതിയുടെ ഭാഗമായാണ് ഉടുമ്പൻചോല ടൗണിന് സമീപം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.മാലിന്യം വലിച്ചെറിഞ്ഞ് കാടുപിടിച്ച ഈ സ്ഥലങ്ങള്‍ വൃത്തിയാക്കി പൂന്തോട്ടവും ഇരിപ്പിടവും സജ്ജീകരിക്കും. പൂച്ചെടികളും തണല്‍ മരതൈകളും നട്ടുപിടിപ്പിക്കും.സ്‌നേഹാരാമങ്ങളുടെ തുടര്‍ പ്രവര്‍ത്തനവും പരിപാലനവും പഞ്ചായത്ത് ഏറ്റെടുക്കും.മാലിന്യം വലിച്ചെറിയുന്നതിനെയും മാലിന്യം സൃഷ്ടിക്കുന്നതിനെയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സജികുമാർ കെ കെ പരിപാടി ഉദ്ഘാടനം ചെയ്തു.
ചെമ്മണ്ണാർ സെൻ സേവിയേഴ്സ് സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍, നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍, തദ്ദേശസമിതികള്‍ കൂട്ടായ്മകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തീകരിക്കുക.
പരിപാടിയിൽ പഞ്ചായത്ത് അംഗങ്ങളായ ശ്രീലത ബിനീഷ്, അമ്പിളി തമ്പി , അനുമോൾ ആൻറണി, വി കെ പെരുമാൾ ,ചെമ്മണ്ണാർ സെൻറ് സേവിയേഴ്സ് സ്കൂൾപ്രിൻസിപ്പൽ ഡോക്ടർ ലാലു തോമസ്,അധ്യാപകരായ ടിന്റോ മോൻ , ജൂബി, സ്മിത,ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു