കായികം
താൻ സ്വവര്‍ഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി ഇംഗ്ലീഷ് ഫുട്‌ബോള്‍ താരം
ലണ്ടൻ: താൻ സ്വവർഗാനുരാഗിയാണെന്ന് വെളിപ്പെടുത്തി ഇംഗ്ലീഷ് ഫുട്ബോൾ താരം ജേക്ക് ഡാനിയൽസ്. 17 കാരനായ ജെയ്ക് ബ്ലാക്ക്പൂൾ എഫ്സിയുടെ ഫോർവേഡാണ്. കഴിഞ്ഞ 30 വർഷത്തെ ഇംഗ്ലീഷ് ഫുട്ബോളിൽ താൻ സ്വവർഗാനുരാഗിയാണെന്ന പ്രഖ്യാപനത്തോടെ കളിക്കുന്ന താരമാണ് ജെയ്ക്.
സ്വവർഗാനുരാഗിയാണെന്ന് പരസ്യമായി അവകാശപ്പെടുന്ന ജെയ്ക്കിൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണും പിന്തുണ അറിയിച്ചു. കളിക്കളത്തിനകത്തും പുറത്തും ധാരാളം ആളുകൾക്ക് നിങ്ങൾ ഒരു പ്രചോദനമാകുമെന്ന് ജോൺസൺ ട്വിറ്ററിൽ കുറിച്ചു.
നിങ്ങളുടെ ധൈര്യത്തിൻ നന്ദി ജെയ്ക്, പുറത്തുവരാൻ വലിയ ധൈര്യം വേണ്ടിവരും, നിങ്ങൾ പിച്ചിനകത്തും പുറത്തും നിരവധി പേർക്ക് പ്രചോദനമാകും. https://t.co/tCmSUBnj5R









































































