Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കോമ്പയാര്‍ മുരുകന്പാറയില് വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി ലക്ഷങ്ങൾ കവര്‍ന്നതായി പരാതി
ജയകൃഷ്ണനിവാസില് സജിയുടെ വീട്ടില്‍ നിന്നുമാണ് പണം കവര്‍ന്നത്. ഓണചിട്ടിക്ക് നല്‍കാനായി തിങ്കളാഴ്ച ബാങ്കില്‍ നിന്നും എടുത്തുകൊണ്ടുവന്ന പണമാണ് രണ്ടംഗ സംഘം തട്ടി എടുത്തതെന്നാണ് പറയുന്നത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വാതിലില്‍ മുട്ടിവിളിക്കുകയും കതക് തുറന്നപ്പൊള്‍ മുളക് പൊടി കണ്ണില്‍ വിതറി ഭീഷണിപ്പെടുത്തി താക്കോല്‍ എടുപ്പിച്ച് പണം കൈക്കലാക്കിയതായാണ് പരാതി നെടുങ്കണ്ടം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു