Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
തൂപ്പ്കാരെ ആവശ്യമുണ്ട്

പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആഴ്ച്ചയില്‍ 3 ദിവസം എന്ന തോതിൽ തൂപ്പുകാരെ നിയമിക്കുന്നു. പ്രായ പരിധി 50 ൽ താഴെ.സെപ്റ്റംബര്‍ മുതല്‍ 6 മാസത്തേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. ഇവർക്കുള്ള അഭിമുഖം ആഗസ്റ്റ് 22 ന് രാവിലെ 11 ന് പാമ്പാടുംപാറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. താല്‍പര്യമുളളവര്‍ തിരിച്ചറിയല്‍ രേഖ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് (നിര്‍ബന്ധമില്ല), വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം ഹാജരാകണം. പാമ്പാടുംപാറ പ്രദേശത്തുളളവര്‍ക്കും പ്രവ്യത്തി പരിചയമുളളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും..













































































