Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ കനവ് 2024-25 സ്കൂൾ കലോത്സവത്തിന് കൊടിയേറി.


രാവിലെ നടന്ന സ്കൂൾ അസംബ്ലിയിൽ സ്കൂൾ ഹെഡ്മിസ്ട്രസ് കൊച്ചു റാണി ജോർജ് ഫ്ലാഗ് ഹോസ്റ്റിങ് കർമ്മം നിർവഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പിടിഎ പ്രസിഡന്റ് ജിജോ ഉമ്മൻ ഉദ്ഘാടനം ചെയ്തു.
സ്കൂൾ എം പി ടി എ പ്രസിഡന്റ് അൽഫോൻസാ ജോബിൻ ആശംസകൾ അറിയിച്ചു സംസാരിച്ചു.
തുടർന്ന് വിവിധ വേദികളിലായി കുട്ടികളുടെ വിവിധ കലാ മത്സരങ്ങൾനടത്തപ്പെടുകയും സമ്മാനാർഹരായവരെ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കൊച്ചുറാണി ജോർജ് അഭിനന്ദിക്കുകയും ചെയ്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി റാണി ജോർജ് അന്നേദിവസം സഹകരിച്ച എല്ലാവർക്കും നന്ദി അർപ്പിച്ച് കലാപരിപാടികൾക്ക് വിരാമം കുറിച്ചു