Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനത്തോട്നുബന്ധിച്ച് കുന്തളംപ്പാറയിൽ പതാക ഉയർത്തലും വയനാട് ദുരന്ത മേഖലയിൽ സേവനം അനുഷ്ഠിച്ച പ്രവർത്തകരെ ആദരിക്കുകയും ചെയ്തു


കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് കുന്തളംപ്പാറയിൽ പതാക ഉയർത്തലും വയനാട് ദുരന്ത മേഖലയിൽ സേവനം അനുഷ്ഠിച്ച പ്രവർത്തകരെ ആദരിക്കുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് അലൻ സി മനോജ് അധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സിജു ചക്കുമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
KSU സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് സജീവ് കെഎസ്, എ എം സന്തോഷ്,ബിജു മോന്തക്കര, സിജോ കെഎസ്, സൂര്യാ സിഎസ് , അരവിന്ദ് സി രവീന്ദ്രൻ, വിഷ്ണു ജയൻ, സോയൽ ടോം,ബിബിൻ ബിജു, ടോം ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. വയനാട് ദുരന്ത മേഖലയിൽ സേവനം അനുഷ്ഠിച്ച അലൻ സി മനോജ്, സിജോ കെഎസ് എന്നിവരെ ആദരിച്ചു.