Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം

കട്ടപ്പന നഗരസഭ സ്ഥാപിച്ച സിസിടിവി ക്യാമറകൾ നോക്കുകുത്തിയാകുന്നു.



2018 ൽ 11 ലക്ഷം രൂപ മുടക്കി നഗരത്തിന്റെ 16 ഇടങ്ങളിലായി 32 നൈറ്റ്‌ വിഷൻ ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. കൃത്യമായ മെയിന്റനൻസ് ചെയ്യാത്തതിനാൽ ക്യാമറകളെല്ലാം നശിച്ചിരിക്കുകയാണ്.

2018 ലാണ് കട്ടപ്പന നഗരസഭ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിരുന്നത്. 11 ലക്ഷം രൂപ മുതൽമുടക്കിയാണ് നഗരത്തിന്റെ 16 ഇടങ്ങളിൽ നൈറ്റ് വിഷൻ ക്യാമറ സ്ഥാപിച്ചത്. പാറക്കടവ്, ഇടശ്ശേരി ജംഗ്ഷൻ,ഐടിഐ ജംഗ്ഷൻ, ഇടുക്കി കവല,സെൻട്രൽ ജംഗ്ഷൻ, തുടങ്ങിയ നഗരത്തിന്റെ പ്രധാന ഇടങ്ങളിലെല്ലാമായി 32 ക്യാമറകൾ സ്ഥാപിച്ചു. അവയെല്ലാം ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഇടുക്കി കവലയിലേതടക്കം ക്യാമറകൾ ഒടിഞ്ഞു തൂങ്ങിയ സ്ഥിതിയിലുമാണ്. നഗരസഭ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം കാണിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കൃത്യമായി മെയിന്റനൻസ് നടത്തുകയോ തകരാറുകൾ പരിഹരിക്കുകയോ ചെയ്യാൻ നഗരസഭ വിമുഖത കാണിച്ചു എന്നാണ് പരാതി ഉയരുന്നത്.

നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ക്യാമറകൾ മുൻപ് സഹായകരമായിരുന്നു. ഒപ്പം നഗരത്തിൽ ഉണ്ടാകുന്ന അപകടങ്ങളിൽ കൃത്യമായി വിവരം പോലീസിന് നൽകുന്നതിനും ക്യാമറകൾ ഉപകരിച്ചിരുന്നു. കൂടാതെ മാലിന്യനിക്ഷേപം, സാമൂഹ്യവിരുദ്ധ പ്രവർത്തനം എന്നിവയ്ക്കെതിരെ നടപടി സ്വീകരിക്കാനും ഇത്തരത്തിലെ പ്രവണതകൾ ഒഴിവാക്കാനും ക്യാമറകൾ സഹായകരമായിരുന്നു. ക്യാമറകൾ പ്രവർത്തരഹിതമായതോടെ നഗരം വലിയ സുരക്ഷാ വീഴ്ചയെയാണ് അഭിമുഖീകരിക്കുന്നത്.ബന്ധപെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!