കടന്നലിന്റെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിക്ക് പരിക്ക്
വണ്ടിപെരിയാർ : പോപ്സ് കമ്പനിയുടെ വണ്ടിപ്പെരിയാർ പശുമല ഒന്നാം ഡിവിഷനിൽ തേയില കോളുന്ത് എടുക്കുന്ന ജോലി ചെയ്തു വരുന്നതിനു ഇടയിലാണ് എസ്റ്റേറ്റ് തൊഴിലാളി കൂടിയായ പേച്ചി അമ്മയ്ക്ക്(37 ) കടന്നലിനെ ആക്രമണം ഉണ്ടാകുന്നത്. കൊളുന്ത് നുള്ളുന്നതിനിടയിൽ തേയില ചെടിക്കുള്ളിൽ കൂടുകൂട്ടിയിരുന്ന കടന്നൽ കൂട്ടത്തോടെ പേച്ചിയമ്മയുടെ കാലിനും കൈക്കുമായി ആക്രമിക്കുകയായിരുന്നു ആക്രമണത്തിൽ തളർന്ന പേച്ചിയമ്മയെ എസ്റ്റേറ്റ് അധികൃതരുടെ നിർദ്ദേശപ്രകാരം തൊഴിലാളികളാണ് ആശുപത്രിയിൽ എത്തിച്ചത് .
തുടർന്ന് പരിക്കേറ്റ പേച്ചിയമ്മയ്ക്ക് ചികിത്സ നൽകണം വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു.എസ്റ്റേറ്റ് തൊഴിലാളികൾക്ക് ജോലിസമയത്ത് കടന്തലിന്റെ ആക്രമണം ഉണ്ടാകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിവിധ എസ്റ്റേറ്റുകളിൽ നിന്നുമായി പത്തോളം തൊഴിലാളികൾക്കാണ് കടന്നലക്രമണത്തിൽ പരിക്കേറ്റത്…….