Idukki വാര്‍ത്തകള്‍
അടിമാലി ആനച്ചാൽ സ്വദേശിയായ യുവാവിനെ ലാറ്റ് വിയായിൽ ഒഴുക്കിൽ പെട്ട് കാണതായി.


ആനച്ചാൽ അറക്കൽ വീട്ടിൽ ഷിന്റോ- റീന ദമ്പതികളുടെ മകൻ ആൽബിൻ ഷിന്റോ 6 മാസങ്ങൾക്ക് മുമ്പ് പഠനത്തിനായിയാണ് ലാറ്റ് വിയാ എന്ന രാജ്യത്ത് എത്തിച്ചേർന്നത്. വ്യാഴഴ്ച സുഹൃത്തുക്കളോടൊപ്പം ലെയ്ക്കിൽ കുളിക്കാൻ ഇറങ്ങിയ ആൽബിനെ ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ആൽബിൻ്റെ അമ്മ റീന എല്ലക്കൽ എൽ പി സ്കൂളിലെ ടീച്ചറാണ്. ആൽബിന് ഒരു സഹോദരിയാണ് ഉള്ളത്.